വാടകക്കാര്‍ക്ക് വീടും ഭൂമിയും ഇഷ്ടദാനം നല്‍കി ചന്ദ്രമതിയമ്മ 


അനു ഭദ്രന്‍

ചന്ദ്രമതിയമ്മ (നടുക്ക്) പൊന്നുവിനും സരസ്വതിയമ്മയ്ക്കും ഒപ്പം

അടൂര്‍: സ്വന്തം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് അവിടം ഇഷ്ടദാനം നല്‍കി ഒരു 'അമ്മ'. ഏനാത്ത് മണ്ണടി മുഖംമുറി ചൂരക്കാട് ചന്ദ്രമതിയമ്മ (77) ആണ് ഉറവ വറ്റാത്ത സ്‌നേഹമായത്. ചന്ദ്രമതിയമ്മയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മണ്ണടി പടിഞ്ഞാറേകുന്നത്തേത്ത് സരസ്വതി അമ്മാളിന്റെയും പരേതനായ ജോസഫിന്റെയും മകള്‍ പൊന്നുവിനാണ് വീടും സ്ഥലവും ഇഷ്ടദാനമായി നല്‍കിയത്.

ചന്ദ്രമതിയമ്മയുടെ ഈ തീരുമാനത്തിന് പിന്നില്‍ വലിയൊരു കരുതല്‍കൂടിയുണ്ട്. എറണാകുളം സ്വദേശിയായ ജോസഫും ഭാര്യ സരസ്വതി അമ്മാളും 14 വര്‍ഷം മുമ്പാണ് ചന്ദ്രമതിയമ്മയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുതുടങ്ങിയത്. അന്ന് പൊന്നുവിന് പ്രായം നാല് വയസ്സ്. മാസം 500 രൂപ വാടകയ്ക്കായിരുന്നു കരാര്‍.

രണ്ടുമാസം വാടക കൃത്യമായി നല്‍കി. ചുരുങ്ങിയ ദിവസംകൊണ്ട് പൊന്നു, അവിവാഹിതയായ ചന്ദ്രമതിയമ്മയ്ക്ക് പ്രിയപ്പെട്ടവളായി. കരാര്‍ തൊഴിലാളിയായ ജോസഫിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ ചന്ദ്രമതിയമ്മ പിന്നീട് വാടക വാങ്ങിയില്ല. 2015-ല്‍ ജോസഫ് ഒരുവശം തളര്‍ന്ന് കിടപ്പിലായി. 2018 ജനുവരി 18-ന് അദ്ദേഹം മരിച്ചു.

ഇതോടെ, പൊന്നുവിനും സരസ്വതിക്കും താങ്ങുംതണലുമായി ചന്ദ്രമതിയമ്മ. തന്റെ കാലശേഷം ഇരുവരും പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരരുതെന്നും നിശ്ചയിച്ചു. അങ്ങനെയാണ് വീടും ഏഴരസെന്റ് സ്ഥലവും ഇഷ്ടദാനം ചെയ്തത്. പ്ലസ്ടുവിന് ഉന്നതവിജയം നേടി ഉപരിപഠനത്തിന് ചേരുകയാണ് പൊന്നു.

Content Highlights: chandramathiyamma donates house and land to her tenants

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented