ഇനി വേച്ചുവീഴില്ല, കൈകൾ ചേർത്തുപിടിക്കാൻ ജയരാജ് ഉണ്ടാകും; മോട്ടോർ ഘടിപ്പിച്ച വീൽചെയറിലെത്തി ശ്രുതി


മോട്ടോർ ഘടിപ്പിച്ച വീൽ ചെയറിലാണ് ശ്രുതി കല്യാണമണ്ഡപത്തിലെത്തിയത്. രണ്ട് കാലുകൾക്കും ഒരു കൈക്കും പൂർണ സ്വാധീനമില്ലാത്ത ശ്രുതിയുടെ ജീവിതം ഏറിയ സമയവും വീൽ ചെയറിലാണ്.

ശ്രുതിയും ജയരാജും

മൂവാറ്റുപുഴ: പരിമിതികളിൽ ഇനി ശ്രുതി വേച്ചുവീഴില്ല, അവളുടെ കൈപിടിച്ച് ജയരാജ് കൂടെയുണ്ടാകും. സെറിബ്രൽ പാൾസിയുടെ വെല്ലുവിളികളെ കഠിനപ്രയത്നത്താൽ മറികടന്നാണ് ശ്രുതി വിജയം കുറിച്ചത്. ആ ആത്മശക്തിയെ അംഗീകരിച്ചാണ് ജയരാജ് ശ്രുതിയെ സഖിയാക്കിയത്.

തൃക്കളത്തൂർ പുഞ്ചക്കാലായിൽ ആർ. സുകുമാരന്റെയും സുജയുടെയും മകളാണ് ശ്രുതി. ജന്മനാ ചലനശേഷി താളംതെറ്റിയ കുട്ടിയിൽനിന്ന് മൂവാറ്റുപുഴ അർബൻ ബാങ്കിലെ സീനിയർ ക്ലർക്കായി ശ്രുതി വളർന്നു. ഇപ്പോൾ വരനായി ജയരാജും എത്തി. സൗദിയിൽ എൻജിനീയറായ ജയരാജ് തൃക്കാരിയൂർ മോളത്തേകുടിയിൽ ശിവന്റെയും രാജമ്മയുടെയും മകനാണ്. മോട്ടോർ ഘടിപ്പിച്ച വീൽ ചെയറിലാണ് ശ്രുതി കല്യാണമണ്ഡപത്തിലെത്തിയത്. രണ്ട് കാലുകൾക്കും ഒരു കൈക്കും പൂർണ സ്വാധീനമില്ലാത്ത ശ്രുതിയുടെ ജീവിതം ഏറിയ സമയവും വീൽ ചെയറിലാണ്.

അധ്യാപകനും സുഹൃത്തുമായിരുന്നു ശ്രുതിക്ക് ജയരാജ്. ചികിത്സാ കാലത്തും പിന്നീട് നട്ടെല്ലിനുള്ള വളവ് മാറാനുള്ള സങ്കീർണമായ ശസ്ത്രക്രിയാ സമയത്തുമെല്ലാം മാനസിക പിന്തുണ നൽകി കൂടെ നിന്ന വ്യക്തി. ജീവിത പങ്കാളിയാകാൻ താത്‌പര്യം പ്രകടിപ്പിച്ച ജയരാജിനെ ശ്രുതി തന്റെ പരിമിതികൾ പറഞ്ഞ് ആദ്യം നിരുത്സാഹപ്പെടുത്തി. നട്ടെല്ലിനു ശസ്ത്രക്രിയ നടത്തിയ അമൃത ആശുപത്രിയിലെ ഡോ. കൃഷ്ണകുമാറാണ് ശ്രുതിയെ വിവാഹ ജിവിതത്തിന് പ്രേരിപ്പിച്ചത്. ഇതോടെ ശ്രുതി സമ്മതം മൂളുകയായിരുന്നു. അച്ഛനമ്മമാരും സഹോദരൻ ആനന്ദും നൽകിയ കരുതലിന്റെയും പിന്തുണയുടെയും ബലത്തിലാണ് ശ്രുതി ജീവിതത്തിൽ കാലുറപ്പിച്ചത്.

യു.പി. സ്‌കൂളിൽ പഠനം മുടങ്ങുന്ന സ്ഥിതിയായപ്പോൾ അമ്മതന്നെ അധ്യാപികയായി. പിന്നീട് മണ്ണൂർ എൻ.എസ്.എസ്. സ്‌കൂളിൽ പത്താംക്ലാസ് പരീക്ഷ എഴുതി ഡിസ്റ്റിങ്‌ഷനോടെ പാസായി. കീഴില്ലം സെയ്ന്റ് തോമസ് ഹൈസ്‌കൂളിൽനിന്നു മികച്ച മാർക്കോടെ പ്ലസ്ടുവും പാസായി. ക്ളാസുകളിൽ പോകാതെയാണ് ബി.കോം കോർപ്പറേഷൻ പാസായത്. ഇപ്പോൾ ഭാരതീയാർ യൂണിവേഴ്‌സിറ്റിക്കു കീഴിൽ എം.ബി.എ. ചെയ്യുന്നു.

ഏഴ് വർഷമായി മൂവാറ്റുപുഴ അർബൻ ബാങ്ക് ജീവനക്കാരിയാണ്. പാട്ടിലും പടം വരയിലും കഥ-കവിതാ രചനയിലും ശ്രുതി മികവ് തെളിയിച്ചിട്ടുണ്ട്. ഭാഗികമായി സ്വാധീനമുള്ള ഒരു കൈകൊണ്ടാണ് ജോലി ചെയ്യുന്നത്.

Content Highlights: cerebral palsy survival swathi and jayaraj marriage


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented