ആരുമല്ലാത്തയാൾക്ക് വൃക്ക ദാനംചെയ്തു; പരമേശ്വരന്റെ നന്മയ്ക്ക് കേന്ദ്ര ട്രിബ്യൂണലിന്റെ പിന്തുണ


എൻ.ബി. പരമേശ്വരൻ

തൃശ്ശൂർ: നേരിട്ട് പരിചയംപോലുമില്ലാത്ത വ്യക്തിക്ക് സ്വന്തം വൃക്ക ദാനംചെയ്യാൻ തയ്യാറായി എന്നതാണ് തൃശ്ശൂർ അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ സൂപ്പർവൈസർ എൻ.ബി. പരമേശ്വരൻ ചെയ്ത നന്മ. എന്നാൽ ശസ്ത്രക്രിയയെത്തുടർന്നുള്ള വിശ്രമത്തിനായി എടുത്ത അവധി പ്രത്യേക അവധിയായി പരിഗണിക്കണമെന്ന അപേക്ഷ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ നിരസിച്ചു.

എന്നാൽ പരമേശ്വരന്റെ സദ്പ്രവൃത്തിക്ക് പ്രത്യേകഅവധി അനുവദിച്ചുകൊണ്ട് കേന്ദ്രട്രിബ്യൂണൽ പിന്തുണ നൽകി. ട്രിബ്യൂണലിന്റെ ജസ്റ്റിസ് കെ. ഹരിപാൽ അംഗമായ എറണാകുളം ബെഞ്ചാണ് മാനുഷികമൂല്യം ഉയർത്തിപ്പിടിക്കുന്ന വിധി പ്രസ്താവിച്ചത്.

2019-ൽ വൃക്ക ദാനം ചെയ്തതിനെത്തുടർന്ന് 36 ദിവസത്തെ നിർബന്ധ വിശ്രമത്തിനാണ് പരമേശ്വരൻ അവധിയെടുത്തത്. ഇത് പ്രത്യേക അവധിയായി കണക്കാക്കണമെന്നായിരുന്നു അപേക്ഷ. എന്നാൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇത്തര സന്ദർഭങ്ങളിൽ പ്രത്യേക അവധി അനുവദിക്കാൻ നിലവിൽ വകുപ്പില്ല. അതേസമയം അവയവദാനം നടത്തുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 90 ദിവസം പ്രത്യേക അവധിയുണ്ട്.

വൃക്ക പ്രവർത്തനരഹിതമായവരുടെ യാതനകളും സാമ്പത്തിക പരാധീനതകളും നേരിട്ടറിഞ്ഞാണ് വേലൂർ പാത്രമംഗലം നാമങ്കലത്ത് മനയിൽ പരമേശ്വരൻ അവയവദാനത്തിന് തയ്യാറായത്. ഭാര്യ സാവിത്രിയും രണ്ടുമക്കളും ഒപ്പംനിന്നു. തുടർന്ന് കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ രജിസ്റ്റർചെയ്തു. മൂന്ന് വർഷത്തിലധികമായി ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന ഓട്ടോഡ്രൈവർക്ക് വൃക്ക ദാനം ചെയ്തത് അങ്ങിനെയാണ്. പല സന്ദർഭങ്ങളിലും രോഗിയുടെ ചികിത്സാച്ചെലവും അദ്ദേഹം വഹിച്ചു. 2019 ജനുവരിയിൽ എറണാകുളം അമൃത ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പരമേശ്വരനും കുടുംബവും ഇപ്പോൾ തൃശ്ശൂർ മുതുവറയിലാണ് താമസം.

കായികമത്സരങ്ങൾക്കും മറ്റും പ്രത്യേക കാഷ്വൽ ലീവ് അനുവദിക്കുന്ന കേന്ദ്രസർക്കാർ അവയവദാനം പോലുള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും ഇതിനാവശ്യമായ നിയമനിർമാണങ്ങൾ നടത്തണമെന്നും ട്രിബ്യൂണൽ കേന്ദ്രസർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. അപേക്ഷകന് വേണ്ടി അഡ്വ. സി.എസ്. ഗോപാലകൃഷ്ണൻ നായർ ഹാജരായി.

Content Highlights: center tribune support parameswaran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented