മണി
ഒല്ലൂര്‍ (തൃശ്ശൂര്‍): മരത്താക്കര പള്ളി സെമിത്തേരിയിലെ കുഴിവെട്ടുകാരന്‍ മണിയുടെ ജീവിതത്തിനുമുണ്ട് മഹത്തായൊരു സന്ദേശം. തന്നേക്കാള്‍ കഷ്ടപ്പെടുന്നവര്‍ക്ക് ചെറുതെങ്കിലും ഒരു സഹായം ചെയ്യുന്നതുതന്നെ വലിയ കാര്യം.
മരത്താക്കര കോതോര്‍കൂടാരത്തില്‍ മണി (63) മുപ്പതുവര്‍ഷമായി സെമിത്തേരിയിലെ തൊഴിലാളിയാണ്. ഈ പള്ളിയിലെത്തിയിട്ട് വര്‍ഷം 13. ഇടവകയില്‍ ഒരു മരണം നടന്നാല്‍ സംസ്‌കരിച്ച കുഴി തുറക്കുന്നതും പിന്നെ അടയ്ക്കുന്നതുമെല്ലാം മണിതന്നെ.
ഈ തൊഴിലില്‍നിന്ന് ലഭിക്കുന്ന പണം ഒട്ടും സ്വന്തമായി ഉപയോഗിച്ചിട്ടില്ല. ഈ അധ്വാനഫലം മുഴുവനും ഇടവകയിലെ നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് ഊഴംവെച്ച് നല്‍കും.
തലോര്‍ സി.എം.ഐ. ആശ്രമത്തില്‍ ജോലിക്കാരനായിരുന്ന അച്ഛന്‍ ഭദ്രനാണ് മണിക്ക് ഈ തൊഴിലെടുക്കാന്‍ നിമിത്തമായത്. ഒല്ലൂര്‍, മുണ്ടൂര്‍, നെല്ലിക്കുന്ന് ഇടവകകളിലും മണി സെമിത്തേരിയില്‍ ജോലിചെയ്തിട്ടുണ്ട്. മറ്റു നേരങ്ങളില്‍ പറമ്പുപണിയും ചെയ്യും.
ഇതിനുള്ള പ്രതിഫലം കൃത്യമായി വാങ്ങും. പള്ളിക്കു സമീപത്തെ ഷെഡ്ഡിലാണ് താമസം. വീട്ടില്‍ പോകുന്നത് അപൂര്‍വം. ഭാര്യയും മക്കളും മണിയെ പള്ളിയില്‍ വന്ന് കാണുകയാണ് പതിവ്. ഒരു കുഴിയെടുത്താല്‍ 500 രൂപ കിട്ടും. ചിലര്‍ വേറെയും നല്‍കും.
നിര്‍ധനരുടെ വീട്ടിലെ മരണമാണെങ്കില്‍ ഒന്നും വാങ്ങാറില്ല. മദ്യപിക്കുന്ന ശീലമില്ല. പുകവലിയുമില്ല. സെയ്ന്റ് തോമസ് കോളേജില്‍ പ്രീഡിഗ്രി കഴിഞ്ഞ് ലോഞ്ചില്‍ കയറി ഗള്‍ഫിലേക്ക് ജോലിതേടിപ്പോയെങ്കിലും നാലുമാസം കഴിഞ്ഞ് മടങ്ങിവന്നു. പിന്നീടാണ് കൂലിപ്പണിക്കിറങ്ങിയത്.
content highlights: Cemetry workers' noble deed; distributes money got from work to needy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..