വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീടിന്റെ ജനൽക്കമ്പിയിൽ കുടുങ്ങിയ പൂച്ചയെ യന്ത്രമുപയോഗിച്ച് രക്ഷപ്പെടുത്തുന്നു | ഫോട്ടോ : മാതൃഭൂമി
പുല്ലൂര്‍: വിശന്നപ്പോള്‍ അടുക്കളയില്‍ കയറി കിട്ടിയത് അകത്താക്കി സ്ഥലംവിടാനൊരുക്കിയ പൂച്ചയെ കുടുക്കിയത് താഴെ വീണ പാത്രം. ശബ്ദംകേട്ട് വീട്ടുകാര്‍ ഓടിയെത്തിയതോടെ ജനല്‍ വഴി ചാടാന്‍ ശ്രമിച്ചെങ്കിലും തല ജനല്‍ക്കമ്പിക്കിടയില്‍ കുടുങ്ങി. ഓടിയെത്തിയ വീട്ടുകാര്‍ക്കും പൂച്ചയെ രക്ഷിക്കാനായില്ല. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ലാത്ത അവസ്ഥയിലായി പൂച്ച. വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീടിന്റെ ജനലിലാണ് പൂച്ച കുടുങ്ങിയത്.
പഠിച്ച പണി പതിനെട്ടും നോക്കി രക്ഷയില്ലാതായതോടെ വലിയ ശബ്ദത്തില്‍ കരച്ചിലും തുടങ്ങി. കടിക്കുമോ എന്ന പേടിയില്‍ വീട്ടുകാര്‍ക്കും അതിനെ രക്ഷിക്കാന്‍ പറ്റാതായി. ഒടുവില്‍ കാഞ്ഞങ്ങാട്ടെ അഗ്‌നിരക്ഷാസേനയുടെ സഹായം തേടി.
അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് സ്‌പെഡ്രര്‍ മെഷീന്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. കടിയേല്‍ക്കാതിരിക്കാന്‍ പൂച്ചയുടെ തല ഹെല്‍മെറ്റ് ഉപയോഗിച്ച് മൂടിയാണ് കമ്പി അകത്തിയത്. കമ്പി അകന്നതോടെ തലകുടഞ്ഞ് ഉള്ള ജീവനുംകൊണ്ട് കക്ഷി സ്ഥലംവിട്ടു.
രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇ.ഷിജു, ടി.വി.സുധീഷ് കുമാര്‍, പി.വരുണ്‍രാജ്, ഡ്രൈവര്‍ ഇ.കെ.അജിത്ത്, ഹോംഗാര്‍ഡ് പി.നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: cat stuck in the window, saved by fire force


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..