പെരുവള്ളൂർ പഞ്ചായത്ത് പതിമൂന്നാംവാർഡിൽ ഇടതുമുന്നണി നടത്തിയ ഭൂമിവിതരണ സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
പെരുവള്ളൂര്‍(മലപ്പുറം): തിരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ഥി കണ്ടറിഞ്ഞ നിര്‍ധനര്‍ക്ക്, വീടുവെയ്ക്കാനുള്ള ഭൂമിയുടെ രേഖകള്‍ മന്ത്രി കൈമാറി. പെരുവള്ളൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍നിന്ന് ഇടത് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട സി.സി. സാജിദ ഹൈദര്‍ മുന്നിട്ടിറങ്ങിയാണ് മൂന്ന് കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കിയത്. 42 വോട്ടിനായിരുന്നു സാജിദയുടെ പരാജയം.
സൗജന്യമായി സ്ഥലംനല്‍കി മാതൃക കാണിച്ചത് പെരിഞ്ചീരി മുഹമ്മദ് എന്ന കുഞ്ഞാപ്പുവാണ്. കുടിവെള്ളപദ്ധതിക്കായി മൂന്ന് സെന്റ് സ്ഥലവും നല്‍കിയിട്ടുണ്ട്.
ഭൂമിയുടെ ആധാരക്കൈമാറ്റവും വിവിധ പദ്ധതികളുടെ പ്രഖ്യാപനവും മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. നിര്‍ധനകുടുംബങ്ങള്‍ക്ക് വേണ്ടി വാര്‍ഡ് ജനകീയ വികസനസമിതി കണ്‍വീനര്‍ അമ്പാട്ട് നാസര്‍ ആധാരം ഏറ്റുവാങ്ങി. സംസ്ഥാനത്തിനുതന്നെ മാതൃകയാക്കാവുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ സാജിദ ഹൈദറിനെയും പെരിഞ്ചീരി മുഹമ്മദിനെയും ആദരിച്ചു.
സി.സി. ചെറ്യാപ്പുഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അരീക്കാട്ട് ബഷീര്‍, കൊണ്ടാടന്‍ കോയമോന്‍, ഇടതുനേതാക്കളായ സി. ജംഷീദലി, അഡ്വ. കെ.കെ. സമദ്, അഹമ്മദ് ദേവര്‍കോവില്‍, അബുലൈസ് തേഞ്ഞിപ്പലം, അഡ്വ. സഫീറലി കിഴിശ്ശേരി, അമ്പാട്ട് ഇസ്മായില്‍, ചൊക്ലി ഇസ്ഹാഖ്, എം. വിജയന്‍, എന്‍ജീനിയര്‍ മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
content highlights: candidate who lost lsg election helps three landless family to get land
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..