അര്‍ബുദത്തോടു പൊരുതി ജയിച്ച ലക്ഷ്മിക്ക് വീടായി; ഭൂമി നല്‍കിയത് ഫ്രാന്‍സിസും ലില്ലിയും 


ലക്ഷ്മിക്കും അമ്മയ്ക്കും നിർമിച്ച വീടിന്റെ താക്കോൽ ഡോ. വി.പി. ഗംഗാധരൻ കൈമാറുന്നു.

അന്നനാട് (തൃശ്ശൂര്‍) : അര്‍ബുദത്തോടു പൊരുതി ജീവിതം തിരികെപ്പിടിച്ച ലക്ഷ്മിക്കും അമ്മയ്ക്കും നാടിന്റെ സ്‌നേഹഭവനം. ലൈഫ് പദ്ധതിയില്‍ ഇടംകണ്ടിട്ടും സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്തതിനാല്‍ ലക്ഷ്മിയുടെ കുടുംബത്തിന് വീടെന്നത് പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു. വാടകവീടുകളിലേക്കുള്ള നെട്ടോട്ടത്തിനിടയിലാണ് സര്‍ക്കാര്‍ കരാറുകാരനായ കെ.സി. ഫ്രാന്‍സിസും നഴ്‌സായി വിരമിച്ച ഭാര്യ ലില്ലിയും ഇവരുടെ ദുരിതാവസ്ഥ കേള്‍ക്കുന്നത്. തുടര്‍ന്ന് ഇരുവരുടെയും പേരിലുള്ള 12 സെന്റ് സ്ഥലം ലക്ഷ്മിയുള്‍പ്പെടെ ഭൂമിയില്ലാത്ത നാലു കുടുംബങ്ങള്‍ക്കായി വിട്ടുകൊടുക്കുകയായിരുന്നു.

സ്ഥലം ലഭിച്ചതോടെ കൊരട്ടി ഗ്രാമപ്പഞ്ചായത്തിലെ ലൈഫ് പട്ടികയില്‍നിന്ന് ലക്ഷ്മിയുടെ പേര് കാടുകുറ്റി പഞ്ചായത്തിലേക്ക് മാറ്റി പദ്ധതിയില്‍ ഇടം നേടി. ലൈഫ് വഴി ലഭിച്ച നാലുലക്ഷം രൂപയ്‌ക്കൊപ്പം രണ്ടുലക്ഷം രൂപ കൂടി കെ.സി. ഫ്രാന്‍സിസ് അധികം ചെലവിട്ടാണ് വീടു നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫാ. ഡേവിസ് ചിറമ്മേല്‍ ഫൗണ്ടേഷന്‍ അമ്പതിനായിരം രൂപയും സ്‌നേഹസമ്മാനമായി നല്‍കി. വൈദ്യുതീകരണം സൗജന്യമായി ചെയ്തുനല്‍കിയത് കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ അസോസിയേഷനാണ്. കെ.എസ്.ഇ.ബി. ജീവനക്കാരുടെ സഹകരണത്തോടെ വേഗം കണക്ഷനും ലഭ്യമാക്കി.

ലക്ഷ്മിയെ ചികിത്സിച്ച് രോഗം ഭേദമാക്കിയ പ്രശസ്ത അര്‍ബുദരോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരനാണ് ലക്ഷ്മിക്ക് വീടിന്റെ താക്കോല്‍ കൈമാറിയത്. താക്കോല്‍ കൈമാറ്റ ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പന്‍ അധ്യക്ഷനായി. ഫാ. ഡേവിസ് ചിറമ്മേല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജന്‍ തോമസ്, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്‌മണ്യന്‍, തദ്ദേശ്വ സ്വയംഭരണ എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ജോജി പോള്‍, ഗ്രാമ പ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി. വിമല്‍കുമാര്‍, രാഖി സുരേഷ്, മോഹിനി കുട്ടന്‍, സ്ഥലം വിട്ടുനല്‍കിയ കെ.സി. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Content Highlights: cancer survivor lekshmi gets new home

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented