പ്രദീപന്റെ ചികിത്സാസഹായത്തിനുള്ള ട്രിപ്പിനായി ഒരുങ്ങുന്ന ബസ്.
കുറ്റ്യാടി: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളില്‍ തിങ്കളാഴ്ച മുഴങ്ങിയത് കാരുണ്യത്തിന്റെ ഡബിള്‍ബെല്‍. കാന്‍സര്‍ ബാധിച്ച ബസ് തൊഴിലാളി പ്രദീപന്റെ ചികിത്സയ്ക്ക് ഫണ്ട് സമാഹരിക്കാനായിരുന്നു തിങ്കളാഴ്ചത്തെ ഓട്ടം.
ഉള്ളിയേരി, നടുവണ്ണൂര്‍, പേരാമ്പ്ര, കുറ്റ്യാടി എന്നിവിടങ്ങളിലെ 17 ബസുകള്‍ പ്രദീപനായി കൈകോര്‍ത്തു. ഒരുദിവസത്തെ കളക്ഷനാണ് സഹപ്രവര്‍ത്തകര്‍ ചികിത്സയ്ക്കായി മാറ്റിവെച്ചത്.
നൂറിലേറെ ട്രിപ്പുകള്‍ നടത്തിയും ബസ് സ്റ്റാന്‍ഡുകളില്‍ പിരിവ് നടത്തിയുമാണ് ധനസമാഹരണം നടത്തിയത്. കാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സയിലാണ് ജാനകിവയല്‍ സ്വദേശിയായ ചാലില്‍ പ്രദീപന്‍. ഭാര്യയും മൂന്നു കുട്ടികളും പ്രായമായ അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന് ചികിത്സച്ചെലവ് താങ്ങാവുന്നതിലുമപ്പുറമാണ്. ഈ സാഹചര്യത്തിലാണ് ഒരുദിവസത്തെ കളക്ഷന്‍ തൊഴിലാളികള്‍ തങ്ങളുടെ സഹപ്രവര്‍ത്തകനായി നല്‍കുന്നത്.
പ്രദീപന്‍ 15 വര്‍ഷത്തോളമായി കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറായിരുന്നു. കുറ്റ്യാടി ബസ്സ്റ്റാന്‍ഡില്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി കാരുണ്യയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ബസ് ഓണേഴ്സ് ജില്ലാ ജോയന്റ് സെക്രട്ടറി ബീരാന്‍ കോയ, മോഹനന്‍ കൈതക്കല്‍, വാര്‍ഡംഗം ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചികിത്സാസഹായത്തിനായി കമ്മിറ്റി രൂപവത്കരിക്കുകയും കേരള ഗ്രാമീണ്‍ ബാങ്ക് വേളം ശാഖയില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 40185100201014. ഐ.എഫ്.എസ്.കോഡ്- KLGB0040185. ഗൂഗിള്‍ പേ: 9605957327.
Content Highlights: bus employees collective attempt to gather money for their co-worker
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..