ബസ് യാത്രയ്ക്കിടെ കുഴഞ്ഞു വീണ വയോധികന് ആശ്വാസമായി കണ്ടക്ടറു ഡ്രൈവറും


യാത്രക്കാരൻ കുഴഞ്ഞുവീണിട്ടും കോവിഡ് പേടികൊണ്ടാകാം ആരും താങ്ങാൻപോലും തയ്യാറായില്ലെന്ന് ഡ്രൈവർ ഉദയകുമാർ പറഞ്ഞു. രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ച് ചികിത്സയ്ക്കു വിധേയനാക്കിയ ശേഷം ബസ് നിർത്തിയിട്ട സ്ഥലത്ത് മടങ്ങിയെത്തി ഡ്യൂട്ടി തുടരുകയും ചെയ്തു.

pappanamcode
പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടറും പഞ്ചമിയും ഡ്രൈവർ ഉദയകുമാറും

നേമം: ബസ്‌യാത്രയ്ക്കിടെ കുഴഞ്ഞുവീണ വയോധികനെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്കും ഡ്രൈവർക്കും അഭിനന്ദനപ്രവാഹം. പാപ്പനംകോട് യൂണിറ്റിലെ കണ്ടക്ടർ എസ്.പഞ്ചമിയും ഡ്രൈവർ എം.ഉദയകുമാറുമാണ് യാത്രക്കാരനോടുള്ള കരുതൽ കാട്ടിയത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മെഡിക്കൽ കോളേജിൽനിന്ന്‌ നെയ്യാറ്റിൻകരയിലേക്ക്‌ സർവീസ് നടത്തുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടുകൂടി വെള്ളായണി ജങ്ഷനിൽവച്ച് യാത്രക്കാരൻ പ്രാവച്ചമ്പലം സ്വദേശി രാമചന്ദ്രൻ(60) ബസിൽ കുഴഞ്ഞുവീണു. ഉടനെ ബസ് നിർത്തി കണ്ടക്ടറും ഡ്രൈവറും ചേർന്ന് ഇദ്ദേഹത്തെ താങ്ങിനിർത്തി വെള്ളം കൊടുത്ത ശേഷം മറ്റൊരു യാത്രക്കാരന്റെ സഹായത്തോടെ നേമം താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു.

രാമചന്ദ്രന്റെ പോക്കറ്റിൽനിന്നു ലഭിച്ച മകന്റെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. വീട്ടുകാർ വരുന്നതുവരെ കാത്തുനിൽക്കാൻ ചിലർ ആവശ്യപ്പെട്ടെങ്കിലും അതിനു കാതോർക്കാതെ ഇരുവരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

യാത്രക്കാരൻ കുഴഞ്ഞുവീണിട്ടും കോവിഡ് പേടികൊണ്ടാകാം ആരും താങ്ങാൻപോലും തയ്യാറായില്ലെന്ന് ഡ്രൈവർ ഉദയകുമാർ പറഞ്ഞു. രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ച് ചികിത്സയ്ക്കു വിധേയനാക്കിയ ശേഷം ബസ് നിർത്തിയിട്ട സ്ഥലത്ത് മടങ്ങിയെത്തി ഡ്യൂട്ടി തുടരുകയും ചെയ്തു. സംഭവമറിഞ്ഞ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേർ ഇരുവരെയും സാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്ടും അഭിനന്ദിച്ചു. തങ്ങളുടെ കടമ നിർവഹിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് നെല്ലിമൂട് സ്വദേശി ഉദയകുമാറും വട്ടിയൂർക്കാവ് പ്ലാവോട് സ്വദേശിനി പഞ്ചമിയും.

Content Highlights: Bus conductor and driver help elder man who collapses during journey

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented