സ്വപ്‌നംകണ്ട യാത്ര; തീക്കോയിക്കാരായ സഹോദരന്മാര്‍ താണ്ടിയത് 9700 കിലോമീറ്റര്‍


ഹരി ആര്‍.പിഷാരടി

രാജസ്ഥാനിലെ ജെയ്സൽമേറിൽ ഒട്ടകത്തിന്റെ പുറത്ത് | Photo: Print Edition

കോട്ടയം: ചേട്ടനും അനിയനുംകൂടി ഒരുദിവസം രാവിലെ കാറില്‍ കയറിയതാണ്. തീക്കോയിയില്‍നിന്നായിരുന്നു തുടക്കം. ഒടുവില്‍ എത്തിയത് ലഡാക്കില്‍. 16 ദിവസം, 16 സംസ്ഥാനങ്ങള്‍. പിന്നിട്ടത് 9700 കിലോമീറ്റര്‍ ദൂരം. വാഹനമോടിച്ച് ചെല്ലാവുന്ന ലോകത്തെ ഏറ്റവും ഉയരംകൂടിയ ഇടമായ ഉംലിഗ്ലാ പാസ് വരെ ആ യാത്ര നീണ്ടു. ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കാവുന്ന സഞ്ചാരം. തീക്കോയിക്കാരായ സഹോദരങ്ങള്‍ സ്റ്റെസോയും സ്റ്റീവോയുമാണ് ഈ യാത്രയിലെ നായകന്‍മാര്‍.

ഇരുവരുടെയും സ്വപ്നമായിരുന്നു ഇങ്ങനെയൊരു ടൂര്‍. സെപ്റ്റംബര്‍ നാലിനായിരുന്നു തുടക്കം. ബെംഗളൂരുവും മുംബൈയും പിന്നിട്ട് രാജസ്ഥാനിലെത്തി. അവിടെ ജോധ്പുര്‍ കോട്ടയും ജെയ്സല്‍മേറും സന്ദര്‍ശിച്ചു. പഞ്ചാബിലെ സുവര്‍ണക്ഷേത്രവും വാഗാ അതിര്‍ത്തിയും കണ്ടു. പിന്നീട്, ജമ്മുവും ശ്രീനഗറും. അവിടെനിന്നാണ് ലഡാക്കിലേക്ക് പോയത്. സമുദ്രനിരപ്പില്‍നിന്ന് 19,024 അടി ഉയരത്തിലാണ് ലഡാക്കിലെ ഉംലിഗ്ലാ പാസ്. ഏതുസഞ്ചാരിയെയും കൊതിപ്പിക്കുന്ന ഇടം. അതും കണ്ട് പിന്നീട്, വാഹനമോടിച്ച് എത്താവുന്ന ലോകത്തെ രണ്ടാമത്തെ ഉയരം കൂടിയ ഇടമായ കര്‍ദുംഗ്ലാ പാസിലുമെത്തി. 17,982 അടി ഉയരത്തിലാണിത്.'ഒരു ആഗ്രഹംതോന്നി അങ്ങനെ പോയി,'- യാത്രയെക്കുറിച്ച് സ്റ്റെസോ സോമി പറഞ്ഞു. തീക്കോയി ഞള്ളമ്പുഴ റിട്ട. അധ്യാപകന്‍ സോമി ജോസഫിന്റെയും ടെസിയുടെയും മക്കളാണിവര്‍. യാത്രയിലുടനീളം ഹോട്ടലുകളില്‍നിന്നായിരുന്നു ഭക്ഷണം. രാജസ്ഥാനില്‍ ഒരു റിസോര്‍ട്ടില്‍ തങ്ങി. ഡല്‍ഹിയില്‍ ഒരു ബന്ധുവിന്റെ വീട്ടിലും. ബാക്കിയെല്ലാം കാറില്‍ത്തന്നെയായിരുന്നു ഉറക്കം. 1,89,000 രൂപയും പത്തുജോടി ഡ്രസുമായാണ് ഇറങ്ങിയത്.

79,000 രൂപയ്ക്ക് പെട്രോളടിച്ചു. ലഡാക്കില്‍നിന്ന് മണാലി, കുളു വഴി ഡല്‍ഹിയിലെത്തി. താജ്മഹലും കണ്ടിട്ടായിരുന്നു മടക്കം. സെപ്റ്റംബര്‍ 21-ന് തിരിച്ചെത്തി. കാര്‍ പലയിടത്തും കേടായതായിരുന്നു യാത്രയിലെ കല്ലുകടി. ഇടയ്ക്ക് ബ്രേക്ക് തകരാറായി.

സൈലന്‍സര്‍ ഊരിപ്പോയി. അങ്ങനെ പലതും. എം.ജി. സര്‍വകലാശാലയില്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് ബാസ്‌കറ്റ് ബോള്‍ താരംകൂടിയായ സ്റ്റെസോ. അനിയന്‍ സ്റ്റിവോ ബിരുദപഠനം പൂര്‍ത്തിയാക്കി. ഇവരെ തീക്കോയി പഞ്ചായത്ത് ആദരിക്കുകയും ചെയ്തു.

Content Highlights: teekoy brothers steso and stevo, journey in car, 16 day trip, ladakh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented