അകലക്കുന്നം ഗവ. എൽ.പി.സ്കൂളിലെ കുട്ടികൾക്കായി ജസ്വിനും ക്രിസ്വിനും വാങ്ങിനൽകിയ നോട്ടുബുക്കുകൾ സി.പി.എം. ലോക്കൽ സെക്രട്ടറി കെ.എസ്.ബിനോയ് കുമാർ സ്കൂൾ പ്രഥമാധ്യാപിക കെ.ജി.ഗിരിജയ്ക്ക് കൈമാറുന്നു(ഇടത്), ജസ്വിനും ക്രിസ്വിനും(വലത്).
അയര്‍ക്കുന്നം(കോട്ടയം): കോവിഡ്കാലത്തെ പുതിയ അധ്യയനവര്‍ഷത്തില്‍ തങ്ങളുടെ സമ്പാദ്യം കൊണ്ട് സേവനപ്രവര്‍ത്തനം നടത്തണമെന്ന ജസ്വിന്റെയും ക്രിസ്വിന്റെയും ആഗ്രഹം തുണയായത് അകലക്കുന്നം ഗവ. എല്‍.പി.സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും. സഹോദരങ്ങളായ ഇവര്‍ സ്വരുക്കൂട്ടിയ പണം ഇവിടത്തെ കുട്ടികള്‍ക്ക് ഈ അധ്യയനവര്‍ഷത്തേയ്ക്കുള്ള നോട്ടുബുക്കുകള്‍ വാങ്ങിനല്‍കുന്നതിന് ഉപയോഗിക്കുകയായിരുന്നു.
കൊഴുവനാല്‍ കല്ലൂര്‍കുളം ഫിഷ് ഫാം ഉടമ വടക്കേല്‍ ജയ്സന്റെ മക്കളായ ഇവര്‍ കൂരോപ്പട സാന്താ മരിയ സ്കൂളിലെ വിദ്യാര്‍ഥികളാണ്. ജസ്വിന് ഒന്‍പതിലും ക്രിസ്വിന് ആറിലുമാണ് പഠിക്കുന്നത്. തങ്ങളുടെ ആഗ്രഹം പറഞ്ഞതോടെ അച്ഛന് ജെയ്സണ്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.എസ്.ബിനോയ് കുമാറുമായി ബന്ധപ്പെട്ട് നോട്ടുബുക്കുകള്‍ വാങ്ങിനല്‍കാനുള്ള കുട്ടികളുടെ സന്നദ്ധത അറിയിച്ചു.
തുടര്‍ന്ന് അകലക്കുന്നം ഗവ. എല്‍.പി.സ്കൂളിലെ കുട്ടികള്‍ക്ക് ബുക്ക് നല്കാന് തീരുമാനിക്കുകയായിരുന്നു. കുട്ടികളുടെ സമ്പാദ്യം കൊണ്ട് വാങ്ങിയ ബുക്കുകള്‍ സ്കൂള്‍ പ്രഥമാധ്യാപിക കെ.ജി.ഗിരിജയ്ക്ക് സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.എസ്.ബിനോയ് കുമാര്‍ കൈമാറി. അധ്യാപിക പി.എം.ദീപാമോള്‍, ലോക്കല്‍ കമ്മിറ്റിയംഗം കുര്യന് വടക്കേടം, ബ്രാഞ്ച് അംഗം കെ.എസ്.ബാബുരാജന്, അപ്പച്ചന് തുണ്ടിയില്‍ എന്നിവര്‍ പങ്കെടുത്തു.
content highlights: brother and sister donates savings to buy books for students
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..