പ്രതീകാത്മകചിത്രം| Photo: PTI
തനിക്ക് സ്ത്രീധനത്തിനായ കരുതിയ തുക പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണത്തിന് നല്കാന് പിതാവിനോട് അഭ്യര്‍ഥിച്ച് യുവതി. രാജസ്ഥാനില്‍നിന്നാണ് ഈ വാര്‍ത്ത.
ബാര്‍മര്‍ സ്വദേശിയായ കിഷോര്‍ സിങ് കാനോഡിന്റെ മകള്‍ അഞ്ജലി കന്‍വറാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനുതകുന്ന ഈ നല്ല തീരുമാനം കൈക്കൊണ്ടത്. നവംബര്‍ 21-നായിരുന്നു പ്രവീണ്‍ സിങ്ങുമായുള്ള അഞ്ജലിയുടെ വിവാഹം.
തനിക്ക് കരുതിവെച്ചിരിക്കുന്ന സ്ത്രീധനം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണത്തിന് സംഭാവന ചെയ്യണമെന്ന് വിവാഹത്തിന് മുന്‍പേ തന്നെ അഞ്ജലി പിതാവിനോടു പറഞ്ഞിരുന്നു. കിഷോര്‍ സിങ് ഇതിന് സമ്മതം മൂളുകയും മകളുടെ ആഗ്രഹപ്രകാരം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണത്തിനായി 75 ലക്ഷം രൂപ നല്‍കുകയുമായിരുന്നു.
അഞ്ജലിയുടെയും പിതാവിന്റെയും നല്ല തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതിന്റെ പത്രവാര്‍ത്തയും പലരും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
content highlights: bride requests father to donate money set aside for her dowry to girl hostel construction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..