മരണാനന്തരം മൃതദേഹം മെഡിക്കല്‍ കോളേജിന്; വിവാഹവേദിയില്‍ സമ്മതപത്രം നല്‍കി വധുവും കുടുംബവും


മരണാനന്തരം ശരീരം ദാനംചെയ്യാനുള്ള സമ്മതപത്രം വിവാഹവേദിയിൽ വെച്ച് വധു ശ്രീദേവി തൃശ്ശൂർ മെഡിക്കൽ കോളേജ്അനാട്ടമി വിഭാഗം പ്രൊഫസർ വി.കെ. സതീദേവിക്ക് കൈമാറുന്നു. സമീപം കെ. പ്രേംകുമാർ എം.എൽ.എ.

ഒറ്റപ്പാലം: മരണാനന്തരം ശരീരം പഠനാര്‍ഥം മെഡിക്കല്‍ കോളേജിന് നല്‍കാന്‍ വിവാഹവേദിയില്‍ സമ്മതപത്രം നല്‍കി വധുവും കുടുംബാംഗങ്ങളും. 'മാതൃഭൂമി' മയിലുംപുറം ഏജന്റായ വലിയവീട്ടില്‍ കുളങ്ങര വസന്തകുമാരി-ദേവദാസ് ദമ്പതിമാരുടെ മകള്‍ ശ്രീദേവിയുടെയും തൃശ്ശൂര്‍ കൊടകര വെമ്മനാട് വീട്ടില്‍ മോഹന്‍-ബിന്ദു ദമ്പതിമാരുടെ മകന്‍ ദീപക് മോഹന്റെയും വിവാഹവേദിയാണ് ഇതിനുസാക്ഷിയായത്.

വധു ശ്രീദേവിക്ക് (26) പുറമെ, കുടുംബാംഗങ്ങളടക്കം എട്ടുപേരാണ് മരണശേഷം മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് പഠനത്തിന് നല്‍കാന്‍ സമ്മതപത്രം നല്‍കിയത്. വധുവിന്റെ അച്ഛന്‍ ദേവദാസ് (64), അമ്മ വസന്തകുമാരി (57), സഹോദരി വിദ്യ (33), അമ്മയുടെ സഹോദരി മയിലുംപുറം കളക്കാട്ടില്‍ മാധവിക്കുട്ടി (55) എന്നിവര്‍ക്കൊപ്പം സുഹൃത്തുക്കളായ ചുനങ്ങാട് കരുവാതുരുത്തി വീട്ടില്‍ ശ്യാംജിത് ആര്‍. കിരണ്‍ (26), ചുനങ്ങാട് ചെറിയംപുറം വീട്ടില്‍ ഷാജിത (33), അനങ്ങനടി നെല്ലിന്‍കുന്നത്ത് വീട്ടില്‍ തനൂജ (41) എന്നിവരും സമ്മതപത്രം നല്‍കി.

ഒറ്റപ്പാലം വരോട് ഐ.എം.എ. ഹാളില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത കെ. പ്രേംകുമാര്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തിലായിരുന്നു സമ്മതപത്രകൈമാറ്റം. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം പ്രൊഫസര്‍ വി.കെ. സതീദേവി സമ്മതപത്രം ഏറ്റുവാങ്ങി. വിവാഹച്ചടങ്ങില്‍ സ്വര്‍ണാഭരണങ്ങളും ഒഴിവാക്കിയിരുന്നു. അവയവദാന സമ്മതപത്രവും ഇതോടൊപ്പം നല്‍കി.

Content Highlights: Bride and family sign declaration to donate body to medical College at wedding venue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented