എല്ല് കുടുങ്ങിയതിനാൽ വായ തുറക്കാനാവാത്തനിലയിൽ തെരുവുനായ(ഇടത്), രക്ഷാപ്രവർത്തകർ വായിൽനിന്ന് എല്ല് നീക്കിയതിന് ശേഷം തെരുവോരത്ത് വിശ്രമിക്കുന്ന നായ(വലത്).
പൊന്‍കുന്നം: ആരെങ്കിലും കരുണകാട്ടുമെന്ന പ്രതീക്ഷയില്‍ മൂന്നുദിവസമാണ് തെരുവുനായ വായില്‍ കുടുങ്ങിയ എല്ലിന്‍കഷണവുമായി അലഞ്ഞത്. മുന്‍പിലെത്തുന്നവരെ ദയനീയമായി നോക്കും; തന്നെ രക്ഷിക്കാനാവുമോ എന്ന ചോദിക്കും പോലെ. വായ തുറക്കാനോ തീറ്റ കഴിക്കാനോ ആവാതെ അലഞ്ഞ നായയെ മൃഗസ്നേഹികളുടെ കരുണ രക്ഷപ്പെടുത്തി.
പൊന്‍കുന്നം-പാലാ റോഡില്‍ പൊന്‍കുന്നം ടൗണിലെ ജയ സ്റ്റോഴ്സ് എന്ന പലചരക്ക് കടയുടെ മുന്പില് പതിവായി ചുറ്റിപ്പറ്റിനില്ക്കുന്ന നായയാണ് ഗതികേടിലായത്. വഴിയിലെവിടെനിന്നോ കടിച്ചെടുത്ത എല്ലിന്‍കഷണം പല്ലില്കുടുങ്ങി വായയ്ക്കുള്ളില്‍ നിറഞ്ഞ നിലയിലായിരുന്നു.
വായ തുറക്കാനോ തീറ്റകഴിക്കാനോ ആവാതെ മരണവെപ്രാളത്തിലായിരുന്നു മൂന്നുദിവസം അലച്ചില്‍.
പ്രദേശവാസിയായ ചേന്നംപള്ളില്‍ പ്രകാശ് മൃഗസ്നേഹികളുടെ സംഘടനയായ ആരോയില്‍(ആനിമല്‍ റെസ്ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഓവറോള്‍ വെല്‍നെസ്) വിവരം അറിയിച്ചു. സംഘടനയിലെ അംഗമായ കപ്പാട് സ്വദേശി നോബിയാണ് രക്ഷയ്ക്കെത്തിയത്. ജയ സ്റ്റോഴ്സിലെ ജീവനക്കാരായ അനീഷും ബാബുവും സഹായത്തിനെത്തി. മൂവരും ചേര്‍ന്ന് എല്ലിന്‍കഷണം പുറത്തെടുത്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..