അങ്കണവാടിക്ക് സ്ഥലം വാങ്ങാന്‍ ബിരിയാണി ചലഞ്ച്, ലക്ഷ്യം ഒന്നരലക്ഷംരൂപ സമാഹരിക്കല്‍


പ്രതീകാത്മകചിത്രം | Photo: Mathrubhumi

പള്ളിക്കല്‍ (മലപ്പുറം): പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ കുറുന്തല വാര്‍ഡിലെ അമ്പലവളവ് അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കുന്നതിനുള്ള സ്ഥലം വാങ്ങാനുള്ള തുക കണ്ടെത്താന്‍ ബിരിയാണി ചലഞ്ച് നടത്തുന്നു. കുറുന്തലയിലെ യു.ഡി.എഫ്. പ്രവര്‍ത്തകരാണ് ഈ ഉദ്യമത്തിന് ചുക്കാന്‍ പിടിക്കുന്നത്.

വര്‍ഷങ്ങളായി അസൗകര്യങ്ങളുടെ നടുവില്‍, വാടകക്കെട്ടിടത്തിലാണ് അമ്പലവളവ് അങ്കണവാടി പ്രവര്‍ത്തിച്ചുവരുന്നത്. കെട്ടിടം പണിയുന്നതിന് പഞ്ചായത്ത് 12 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

കെട്ടിടം പണിയാനായി അമ്പലവളവില്‍ മൂന്ന് സെന്റ് സ്ഥലം നേരത്തെ വാങ്ങിയിട്ടതുണ്ട്. പ്രദേശവാസികളില്‍നിന്ന് സംഭാവനയായി ലഭിച്ച തുകയാണ് സ്ഥലമുടമയ്ക്ക് പ്രതിഫലമായി കൊടുത്തിട്ടുള്ളത്. ബാക്കിവരുന്ന തുക കൂടി ഉടമയ്ക്ക് കൊടുത്തുതീര്‍ക്കണം. അതിനുശേഷമേ പണി തുടങ്ങാനാവുകയുള്ളൂ. ആ തുകയ്ക്കായാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. ചുരുങ്ങിയത് ഒന്നരലക്ഷം രൂപയെങ്കിലും പിരിച്ചെടുക്കുകയാണ് ലക്ഷ്യം.

ഓഗസ്റ്റ് 11-നാണ് ചലഞ്ച് നടത്തുന്നത്. ചിക്കന്‍ ബിരിയാണി ഒരു പായ്ക്കിന് 100 രൂപ വിലയ്ക്കാണ് നല്‍കുക. കുടുംബശ്രീ പ്രവര്‍ത്തകരും കുറുന്തലയിലെ സന്നദ്ധപ്രവര്‍ത്തകരും വീടുകള്‍ കയറിയിറങ്ങി ഓര്‍ഡറുകള്‍ സ്വീകരിച്ചുവരികയാണ്. കുറുന്തല വാര്‍ഡംഗം കെ. വിമല, അങ്കണവാടി അധ്യാപിക ഒ. തങ്കം, സി. മുനീര്‍, വി. മനാഫ്, പി. അബ്ദുല്‍ അസീസ് എന്നിവര്‍ നേതൃത്വം നല്‍കിവരുന്നു

Content Highlights: biriyani challenge to buy land for anganwadi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented