ബിരിയാണി ചലഞ്ചിൽ അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്തിൽനിന്ന് വടുതല കോട്ടൂർ കാട്ടുപുറം പള്ളി ഖത്തീബ് ഷാജഹാൻ മൗലവി ആദ്യ പൊതി ഏറ്റുവാങ്ങുന്നു.
അരൂര്‍: കാന്‍സര്‍ ബാധിതനായ യുവാവിന്റെ ചികിത്സയ്ക്കായി നടത്തിയ ബിരിയാണി ചലഞ്ചില്‍ നാടാകെ കൈകോര്‍ത്തു. അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് ആറാംവാര്‍ഡ് കോതാട്ട് വിഷ്ണുവി (26)ന്റെ ചികിത്സാര്‍ഥമാണ് സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ബിരിയാണി ചലഞ്ച് നടത്തിയത്.
4000 ബിരിയാണി ഞായറാഴ്ച വിതരണം ചെയ്തു. ഇതില്‍നിന്ന് ലഭിക്കുന്ന തുക വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറും. മണിയന്‍-ശ്രീജ ദമ്പതിമാരുടെ മകനാണ് വിഷ്ണു. ഇതുവരെ വലിയൊരു തുക ചികിത്സയ്ക്കായി വേണ്ടിവന്നു. ഇനി ചെയ്യേണ്ട ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയ്ക്കായാണ് സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന് ഇത്തരമൊരു ആശയം നടപ്പാക്കിയത്.
അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്തില്‍നിന്ന് വടുതല കോട്ടൂര്‍ കാട്ടുപുറം പള്ളി ഖത്തീബ് ഷാജഹാന്‍ മൗലവി ആദ്യ ബിരിയാണി ഏറ്റുവാങ്ങി. യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, ഓട്ടോറിക്ഷ തൊഴിലാളികളടക്കമുള്ളവര്‍ ഇതില്‍ പങ്കാളികളായി.
Content Highlights: biriyani challenge conducted to help cancer patient
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..