പള്ളിക്കാൽ മഖാമിന്റെ എല്ലാമെല്ലാമായി ബാലൻ; പിന്നിലൊരു ചരിത്രമുണ്ട്


പെരിങ്ങോം ഹാരിസ്‌

ബാലൻ

പെരിങ്ങോം (കണ്ണൂർ): മതത്തിന്റെ പേരിൽ വെറുപ്പും സംഘർഷവും നിലനിൽക്കുന്ന കാലത്ത് കയ്യൂർ കൂക്കോട്ടുകാർക്ക് ഒരു ബാലേട്ടനുണ്ട്, മതമൈത്രിയും സ്നേഹവുമൊക്കെ ഓർമിപ്പിക്കുന്ന ഒരാളായിട്ട്. പുരാതനമായ കൂക്കോട്ട് പള്ളിക്കാൽ മഖാമിന്റെ എല്ലാമെല്ലാമാണ്‌ തെക്കേടത്ത്‌ ബാലൻ. 21 വർഷമായി മഖാമിന്റെ സംരക്ഷണവും നടത്തിപ്പുമെല്ലാം 60 കഴിഞ്ഞ ബാലനാണ്‌.

എന്നും രാവിലെ മഖാമിലെത്തി അകവും പുറവും ശുചിയാക്കും. ചന്ദനത്തിരി കത്തിക്കും. വുളു ചെയ്യാനുള്ള വെള്ളം എടുത്തുവെക്കും. മഖാമിന്റെ കവാടത്തിലെ ചെറിയൊരു തട്ടുകടയാണ് ബാലന്റെ ഉപജീവനമാർഗം.

മഖാമിന്റെ എല്ലാമെല്ലാമായി ബാലൻ മാറിയതിന് ചെറിയ ഒരു ചരിത്രമുണ്ട്. കയ്യൂർ രക്തസാക്ഷി മണ്ഡപത്തിന്റെയും തേജസ്വിനി പുഴയുടെയും സമീപത്തുള്ള കൂക്കോട്ട് പ്രദേശത്താണ് കയ്യൂർ സമരസേനാനി പള്ളിക്കാൽ അബൂബക്കറിന്റെ തറവാട്. ആ തറവാടിനു സമീപമാണ്‌ മഖാം. വിശ്വാസ പ്രചാരണത്തിന് മാലിക് ദിനാറിന്റെ കൂടെയെത്തിയ നാല് പുണ്യാത്മാക്കളുടെ ഖബറിടങ്ങളാണ് മഖാമിലുള്ളതെന്നാണ് വിശ്വാസം. അബൂബക്കറിന്റെ സഹോദരി പള്ളിക്കാൽ ആയിഷയായിരുന്നു അവസാനമായി തറവാട്ടിൽ താമസിച്ചതും മഖാമിന്റെ പരിപാലനം നടത്തിയതും. കൂക്കോട്ട് പ്രദേശത്ത് 20 വർഷം മുൻപുണ്ടായിരുന്ന മുസ്‌ലിം കുടുംബങ്ങൾ കൂടുതൽ സൗകര്യത്തിനായി ചായ്യോം, നീലേശ്വരം, കുന്നുംകൈ ഭാഗങ്ങളിലേക്ക് മാറിയിരുന്നു. ഇപ്പോൾ ഒരു മുസ്‌ലിം വീടുപോലുമില്ല. അതുകൊണ്ടുതന്നെ ആയിഷയുടെ മരണശേഷം മഖാം പരിപാലനം ആരെ ഏൽപ്പിക്കുമെന്നത് ഒരു വിഷയമായപ്പോൾ പരിപാലനകമ്മറ്റിക്ക് സംശയമൊന്നും ഉണ്ടായില്ല. ചുമതല ബാലനെ ഏൽപ്പിച്ചു.

എല്ലാ വർഷവും മഖാമിൽ ഉറൂസ്‌ നടക്കും. കയ്യൂർ കണ്ടത്തിലമ്മ ക്ഷേത്രഭാരവാഹികളും പരിസര ക്ഷേത്രങ്ങളിലെ സ്ഥാനികരും ഒത്തുചേരും. മഖാമിന്റെ അവകാശികളായ കൂക്കോട്ട് തറവാട്ടുകാർ ചേർന്ന് നിലവിൽ ഒരു കമ്മിറ്റിയുണ്ട്. പള്ളിക്കാൽ അബൂബക്കറാണ് പ്രസിഡന്റ്. കെ.എ. മൊയ്തീൻകുഞ്ഞി (ജന. സെക്ര.), കെ. മുസ്തഫ, ചെമ്പ്രാനം സ്വദേശി കെ. റഫീഖ് (സെക്ര.), കൂക്കോട്ട് അബ്ദുൾ അസീസ് (ഖജാ.) എന്നിവരാണ് മറ്റു ഭാരവാഹികൾ.

Content Highlights: Balan who serve Pallikkal makham last 21 years

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented