മുഹമ്മദ് ബഷീറും നസീനാ ബീഗവും രാജമ്മയ്ക്ക് ആഭരണവും പണവും അടങ്ങിയ പൊതി കൈമാറിയപ്പോൾ.
വിഴിഞ്ഞം: ഓട്ടോറിക്ഷയില്‍ മറന്നുവെച്ച പണവും സ്വര്‍ണവും ഉടമയായ വയോധികയെ കണ്ടെത്തി നല്‍കി ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയായ വനിതാ അസി. സബ് ഇന്‍സ്പെക്ടറും.
ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ബഷീറും ഭാര്യയും വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ വനിതാ അസി. സബ് ഇന്‍സ്പെക്ടറുമായ നസീനാ ബീഗവുമാണ് പാപ്പനംകോട് സ്വദേശിയായ രാജമ്മ എന്ന വയോധികയെ കണ്ടെത്തി ആഭരണവും പണവും തിരികെ ഏല്‍പ്പിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
പാപ്പനംകോട്ടുനിന്ന് തമ്പാനൂരിലെത്താനാണ് രാജമ്മ ബഷീറിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്. ആലപ്പുഴയിലേക്കു പോകുന്നതിനാണ് തമ്പാനൂരിലെത്തിയത്. ഓട്ടോറിക്ഷയിറങ്ങിയശേഷം ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് പണവും സ്വര്‍ണവും കാണാതായത് അറിഞ്ഞത്. വിഷമിച്ച് അവര്‍ തിരികെ വീട്ടിലേക്കു മടങ്ങി.
ഓട്ടോറിക്ഷയുമായി താമസസ്ഥലമായ പാളയത്തെ പോലീസ് ക്വാര്‍ട്ടേഴ്സിലെത്തിയപ്പോഴാണ് സീറ്റിനടുത്ത് പേപ്പറില്‍ പൊതിഞ്ഞ സ്വര്‍ണവും പണവും മുഹമ്മദ് ബഷീര്‍ കണ്ടത്. തുടര്‍ന്ന് ഭാര്യ നസീനാ ബീഗത്തിനോടു കാര്യം പറഞ്ഞു. അവര്‍ ഇതുമായി തമ്പാനൂരിലെത്തി.
തുടര്‍ന്ന് പാപ്പനംകോട് ഭാഗത്ത് എത്തി അന്വേഷണം നടത്തി. പോലീസ് സ്റ്റേഷനുകളിലും തിരക്കി. നാട്ടുകാരുടെ സഹായത്തോടെയാണ് രാജമ്മയെ കണ്ടെത്തിയത്. രണ്ടുപേര്‍ക്കും സ്നേഹത്തിന്റെ മുത്തം നല്‍കിയാണ് വയോധിക സന്തോഷം പങ്കുവെച്ചത്.
Content Highlights: auto driver and policewoman wife returns gold and money to elderly woman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..