നിര്‍ധനനായ വൃക്കരോഗിക്ക് സഹായവുമായി 'ആശ്രയ' ബസ്; ഒരുദിവസത്തെ കളക്ഷന്‍ നല്‍കി 


ആശ്രയ ബസിലെ ജീവനക്കാരൻ യാത്രക്കാരിൽനിന്ന് സംഭാവന സ്വീകരിക്കുന്നു

നെടുങ്കണ്ടം (ഇടുക്കി) : നിര്‍ധനനായ വൃക്കരോഗിയുടെ ചികിത്സയ്ക്കായി മാവടിക്കാരുടെ സ്വന്തം ബസായ 'ആശ്രയ' ഒരുദിവസം സര്‍വീസ് നീക്കിവെച്ചു. രോഗബാധിതനായ ഗൃഹനാഥന് ചികിത്സാ ചെലവുകള്‍ കണ്ടെത്താനാണ് നെടുങ്കണ്ടം-മാവടി- കൈലാസം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ഒരു ദിവസത്തെ കളക്ഷന്‍ മുഴുവന്‍ നല്‍കിത്.

ടിക്കറ്റ് നല്‍കാതെ യാത്രക്കാരില്‍നിന്ന് സംഭാവനയായി പണം സ്വീകരിച്ചാണ് ബസ് സര്‍വീസ് നടത്തിയത്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രദേശവാസികളില്‍നിന്നും പണം സ്വരൂപിച്ചും ചികിത്സാ ചെലവുകള്‍ക്കായി കൈമാറും. വൃക്കരോഗിയായ മാവടി കന്നിട്ടപ്പറമ്പില്‍ ശ്രീകുമാറിനെ സഹായിക്കാനായാണ് ആശ്രയ ബുധനാഴ്ച സര്‍വീസ് നടത്തിയത്. ടിക്കറ്റ് ചാര്‍ജിനേക്കാള്‍ അധികംതുക നല്‍കിയാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരും ഉദ്യമത്തില്‍ പങ്കാളികളായത്.

ഗ്രാമീണമേഖലകളായ മാവടി, കൈലാസം പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന യാത്രാ ഉപാധിയാണ് ജനകീയ കൂട്ടായ്മയായ ആശ്രയാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ബസ്. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നാട്ടുകാരില്‍നിന്നും പണം സ്വരൂപിച്ചാണ് യാത്രാക്ലേശം രൂക്ഷമായ പ്രദേശത്തേക്കായി ബസ് വാങ്ങിയത്. സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാരെ നേരിട്ട് കണ്ട് പണം സ്വരൂപിച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായിവരുന്ന ബാക്കി തുക കണ്ടെത്തും.

ആകെ 15 ലക്ഷം രൂപയോളമാണ് ചികിത്സയ്ക്കായി കണ്ടെത്തേണ്ടത്. മാവടിയില്‍നടന്ന ചടങ്ങില്‍ ബസിന്റെ കളക്ഷന്‍ ഉദ്ഘാടനം ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി രക്ഷാധികാരി ഫാ.ജോസഫ് ചുനയമാക്കല്‍, പ്രസിഡന്റ് കെ.വി. ഷാജി, തോമസ് തെക്കേല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജോയി വയലിപ്പറമ്പില്‍, സോമന്‍ തേരകത്തുമറ്റം, ജേക്കബ് പുളിക്കല്‍, മോഹനന്‍ ചെറുശേരി, ഷാജി തോമസ് കരിയിലക്കുളം, സജിമോന്‍ ചേലക്കല്‍, ജോസ് ഉറശാല തുടങ്ങിയവര്‍ പങ്കെടുത്തു

Content Highlights: asraya bus donates one day collection for kidney patients treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented