അസ്നമോൾ സമ്മാനമായി കിട്ടിയ കുഞ്ഞാറ്റ എന്ന ആടിനൊപ്പം
പാലോട്: കാൻസർ ബാധിതനായ പിതാവിന്റെ ചികിത്സയ്ക്കായി വിറ്റ ആടിനു പകരമായി ഇടിഞ്ഞാർ സ്കൂളിലെ അഞ്ചാം ക്ളാസുകാരി അസ്‌നമോൾക്ക് പുതിയ ആട്ടിൻക്കുട്ടിയെ കിട്ടി.
പരിമിതികൾ ഏറെയുള്ള ഇടിഞ്ഞാർ സർക്കാർ ട്രൈബൽ ഹൈസ്കൂളിലെ അധ്യാപകരുടെ ഇടപെടലുകൾ പരിമിതികളെ മറികടക്കുന്നതാണ്. അത്തരം ഒരു ഇടപെടലാണ് സ്കൂളിലെ ആഗ്രഹപ്പെട്ടി. വിദ്യാർഥികളുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ കുറിപ്പായി എഴുതി സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടിയിൽ നിക്ഷേപിക്കാം. കുട്ടികളുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾ അധ്യാപകർ മുൻകൈ എടുത്ത് സാധിച്ചു കൊടുക്കും. ഇങ്ങനെ ആഗ്രഹപ്പെട്ടിയിൽ അസ്നമോൾ എഴുതിയിട്ട കുറിപ്പ് വായിച്ച അധ്യാപകരാണ് അസ്നമോളുടെ ആഗ്രഹം സഫലീകരിച്ചത്. സമ്മാനമായി കിട്ടിയ ആടിന് കുഞ്ഞാറ്റ എന്ന പേരുമിട്ടു.
സ്കൂളിലെ കുട്ടികളും പരിമിതമായ സൗകര്യങ്ങളിൽനിന്നു വരുന്നവരാണ്. കുട്ടികളെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുക എന്നതാണ് സ്കൂളിലെ ആഗ്രഹപ്പെട്ടികൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂരിഭാഗം വിദ്യാർഥികളും ആദിവാസി ഊരുകളിൽ നിന്നെത്തുന്നവരാണ്. കൈത്താങ്ങ് കൂട്ടായ്മയുടെ സഹായത്തോടെയാണ് സ്കൂളിൽ ആഗ്രഹപ്പെട്ടി സ്ഥാപിച്ചത്. കാൻസർ ബാധിതനായ മരിച്ച ഇടിഞ്ഞാർ മങ്കയം സ്വദേശി ഷിബുവിന്റെ മകളാണ് അസ്ന.
അസ്നമോൾ ആഗ്രഹപ്പെട്ടിയിലിട്ട കുറിപ്പ്
‘എന്റെ കൂട്ടുകാരിയായിരുന്നു കുഞ്ഞാറ്റ ആട്, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ. എന്നാൽ, വാപ്പയുടെ ചികിത്സയ്ക്കു കാശു തികയാതെവന്നപ്പോൾ ഉമ്മ അവളെ വിറ്റു. കുഞ്ഞാറ്റയെ വിറ്റതോടെ വലിയ സങ്കടത്തിലാണ് ഞാൻ. എനിക്ക് ഒരു ആടിനെ വാങ്ങി നൽകാമോ?’
Content Highlights: asna gets a goat according to her wish in letter box
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..