
പൊന്നമ്മ ഹരിദാസിനായി നിർമിച്ച വീട്, അങ്കമാലി നഗരസഭ സെക്രട്ടറി ബീന എസ് നായർ, പൊന്നമ്മ ഹരിദാസിന് വീടിന്റെ താക്കോൽ കൈമാറുന്നു.
അങ്കമാലി: അങ്കമാലി നഗരസഭയുടെ നേതൃത്വത്തില്‍ നിര്‍ധനയായ വീട്ടമ്മയ്ക്ക് 32 ദിവസത്തിനുള്ളില്‍ വീട് നിര്‍മിച്ചുനല്‍കി. 20 വര്‍ഷമായി സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ കഴിഞ്ഞിരുന്ന പൊന്നമ്മ ഹരിദാസിനാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും സഹായത്തോടെ വീട് നിര്‍മിച്ചുനല്‍കിയത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് സാമ്പത്തികമായി നല്ലനിലയിലായിരുന്ന ഹരിദാസിനും കുടുംബത്തിനും പിന്നീട് ചികിത്സയും മറ്റു ദുരിതങ്ങളും മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടു. 20 വര്‍ഷത്തോളമായി വാടകവീടുകളില്‍ മാറിമാറി താമസിച്ചു വരികയായിരുന്നു പൊന്നമ്മ.
നാലുവര്‍ഷമായി നഗരസഭയില്‍ വീടിനുള്ള അപേക്ഷയുമായി കയറിയിറങ്ങിയെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാല്‍ നടപടിയുണ്ടായില്ല. പിന്നീട് അങ്കമാലിയിലെ വ്യാപാരികളുടെ നേതൃത്വത്തില്‍ ഭൂമി വാങ്ങിനല്‍കി.
നഗരസഭാ സെക്രട്ടറി ബീന എസ്. നായരുടെ മുന്നില്‍ വീണ്ടും അപേക്ഷ എത്തിയപ്പോള്‍ വീട് പൂര്‍ത്തീകരണത്തിന് ആവശ്യമായ തുക നഗരസഭയുടെയും വ്യാപാരികളുടെയും സഹായത്തോടെ സ്വരൂപിക്കുന്നതിന് സെക്രട്ടറി നേരിട്ടിറങ്ങി.
ഒടുവില്‍ ജനങ്ങളുടെ സഹകരണത്തോടെ പണം ലഭ്യമാവുകയും പൊന്നമ്മ ഹരിദാസിന്റെ വീട് എന്ന സ്വപ്നം 32 ദിവസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. പൊന്നമ്മ ഹരിദാസിന് നഗരസഭാ സെക്രട്ടറി വീടിന്റെ താക്കോല്‍ കൈമാറി. നഗരസഭയുടെ മറ്റൊരു പദ്ധതിയായ അമ്മിണി രാജന്റെ വീടുനിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി.
content highlights: angamali municipality builts house for ponnamma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..