അമിതാഭ് ബച്ചന്റെ മേക്കപ്പ്മാന്‍ മറക്കില്ല ഈ 'കൂലി'യെ; തിരികെകിട്ടി മൊബൈല്‍ഫോണ്‍, ദശരഥിന് അഭിനന്ദനം


1 min read
Read later
Print
Share

തിങ്കളാഴ്ച രാത്രി 11.40-ഓടെ നാലാമത്തെ പ്ലാറ്റ്‌ഫോമില്‍നിന്നാണ് തനിക്ക് മൊബൈല്‍ഫോണ്‍ കണ്ടുകിട്ടിയതെന്ന് ദശരഥ് പറഞ്ഞു.

Photo: twitter.com/CatchNews

മുംബൈ: അമിതാഭ് ബച്ചന്‍ അഭിനയിച്ച 'കൂലി' സിനിമ മറന്നാലും അദ്ദേഹത്തിന്റെ മേക്കപ്പ്മാന്‍ ദാദര്‍ സ്‌റ്റേഷനിലെ ഈ 'കൂലി'യെ മറക്കില്ല. മൂന്നുപതിറ്റാണ്ടോളമായി റെയില്‍വേ പോര്‍ട്ടറായി ജോലിചെയ്യുന്ന ദശരഥ് ദൗന്ദാണ് അമിതാഭ് ബച്ചന്റെ മേക്കപ്പ്മാനായ ദീപക് സാവന്തിന്റെ ജീവിതത്തിലെ മറക്കാനാകാത്ത ആ 'കൂലി'.

തിങ്കളാഴ്ചയാണ് ദീപക്കിന്റെ ഒന്നരലക്ഷത്തോളം രൂപ വിലയുള്ള മൊബൈല്‍ഫോണ്‍ കാണാതായത്. എന്നാല്‍ ദാദര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ആ ഫോണ്‍ കളഞ്ഞുകിട്ടിയത് പോര്‍ട്ടറായ ദശരഥിനായിരുന്നു. ഉടന്‍തന്നെ അദ്ദേഹം മൊബൈല്‍ഫോണ്‍ റെയില്‍വേ പോലീസിനെ ഏല്‍പ്പിച്ചു. പോലീസ് ഉടമയെ കണ്ടെത്തി ബന്ധപ്പെട്ടവര്‍ക്ക് ഫോണ്‍ കൈമാറുകയും ചെയ്തു.

മൊബൈല്‍ഫോണ്‍ തിരികെകിട്ടാന്‍ കാരണക്കാരനായ ദശരഥിന് ആയിരം രൂപ പാരിതോഷികം നല്‍കിയാണ് ദീപക്കും കുടുംബവും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്. മൂന്നുപതിറ്റാണ്ടോളമായി റെയില്‍വേ പോര്‍ട്ടറായി ജോലിചെയ്യുന്ന ദശരഥിന്റെ വിശ്വാസ്യതയ്ക്കും സത്യസന്ധതയ്ക്കും ലഭിച്ച അംഗീകാരം കൂടിയായിരുന്നു അത്.

തിങ്കളാഴ്ച രാത്രി 11.40-ഓടെ നാലാമത്തെ പ്ലാറ്റ്‌ഫോമില്‍നിന്നാണ് തനിക്ക് മൊബൈല്‍ഫോണ്‍ കണ്ടുകിട്ടിയതെന്ന് ദശരഥ് പറഞ്ഞു. യാത്രക്കാരുടെ ഇരിപ്പിടത്തിന് സമീപത്തായിരുന്നു ഫോണ്‍ കിടന്നിരുന്നത്. ഫോണ്‍ കൈയിലെടുത്ത് സമീപത്തെ യാത്രക്കാരോടെല്ലാം അവരുടേതാണോ എന്ന് തിരക്കി. എന്നാല്‍ തങ്ങളുടേതല്ലെന്നായിരുന്നു അവരുടെ മറുപടി. ഇതോടെയാണ് ഫോണ്‍ റെയില്‍വേ പോലീസിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ പോലീസിനെ ഏല്‍പ്പിച്ച ശേഷം ദശരഥ് ഉറങ്ങാനായി പോയിരുന്നു. അല്പസമയത്തിന് ശേഷം പോലീസുകാരാണ് അദ്ദേഹത്തെ വിളിച്ചുണര്‍ത്തിയത്. ഫോണിന്റെ ഉടമയെ കണ്ടെത്തിയെന്നും അറിയിച്ചു. ഇതിനുപിന്നാലെ പോലീസും ഫോണിന്റെ ഉടമയായ ദീപക്കും ദശരഥിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

Content Highlights: amitabh bachchan's make up artist's phone lost coolie found it and give it to cops

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

വയോധിക ഓട്ടോയില്‍ സ്വര്‍ണം മറന്നുവെച്ചു; കണ്ടെത്തി തിരിച്ചേല്‍പിച്ച് ഡ്രൈവറും പോലീസുകാരി ഭാര്യയും 

Jun 5, 2023


abida

3 min

പ്ലസ് ടുവിനു ശേഷം കൊല്ലങ്ങളുടെ ഇടവേള; വിവാഹം, മൂന്നുകുട്ടികള്‍, 25-ാം വയസ്സില്‍ ഡോക്ടറാകാന്‍ ആബിദ

Dec 31, 2022


police

1 min

പ്രസവത്തിന് പ്രവേശിപ്പിച്ച യുവതിക്ക് രക്തംവേണം; സ്‌റ്റേഷനിലേക്ക് ഒരു കോള്‍, CPO എത്തി രക്തം നല്‍കി

May 17, 2023

Most Commented