അമ്മയെയും കുഞ്ഞിനെയും ആസ്പത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ ഹർഷിത് കുമാർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എം.എസ്. അനുരൂപ് എന്നിവർ
മഞ്ചേശ്വരം: വീട്ടില്‍ പ്രസവിച്ച ജാര്‍ഖണ്ഡ് സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ജാര്‍ഖണ്ഡ് സ്വദേശിയും ഉപ്പള ഗേറ്റിനുസമീപം വാടകക്ക് താമസിക്കുന്നയാളുമായ റിസ്വാന്റെ ഭാര്യ നസിയ (26) ആണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മംനല്കിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
നസിയക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിസ്വാന് കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. മംഗല്പാടി താലൂക്ക് ആസ്പത്രിയില്‍നിന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഹര്ഷിത്കുമാര്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് എം.എസ്. അനുരൂപ് എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി. തുടര്‍ന്നുള്ള പരിശോധനയില്‍ ആശുപത്രിയിലെത്തിക്കാന്‍ കാക്കുന്നത് അപകടമാണെന്ന് മനസ്സിലായതോടെ വീട്ടില്‍ത്തന്നെ പ്രസവത്തിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.
രാത്രി ഒന്‍പതോടെ നസിയ കുഞ്ഞിന് ജന്മംനല്കി. ഇരുവര്‍ക്കും വേണ്ട പ്രഥമശുശ്രൂഷ നല്‍കിയശേഷം അമ്മയെയും കുഞ്ഞിനെയും മംഗല്പാടി താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Content Highlights: ambulance staffs turns saviors to woman who gave birth at home
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..