എത്രയും വേഗം കുട്ടിയെ ആശുപത്രിയിലാക്കണമെന്ന് ഡോക്ടർമാർ; ആംബുലൻസുമായി രാഹിൽ പറന്നു


പീരുമേട് താലൂക്ക് ആശുപത്രിയിൽനിന്ന്‌ 88 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളേജിലേക്ക് ഒന്നേകാൽമണിക്കൂർ സമയത്തിൽ ജീവനോട് മല്ലടിച്ച കുട്ടിയെ എത്തിക്കാനായി.

രാഹിൽ രാജ്

പീരുമേട്: ശ്വാസതടസ്സം നേരിട്ട് പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടിയെ അതിവേഗത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്‌ പീരുമേട് സ്വദേശി രാഹിൽ രാജ്. പീരുമേട് താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറാണ് രാഹിൽ.

ഞായറാഴ്ച രാവിലെയാണ് ഏലപ്പാറ കോഴിക്കാനം സ്വദേശിയായ നവ്യ എന്ന ആറുവയസ്സുകാരിയെ ശ്വാസതടസ്സവുമായി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സ നൽകിയശേഷം കുട്ടിയെ എത്രയുംവേഗം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാനാണ് ഡോക്ടർമാർ നിർദേശിച്ചത്. പത്തോടെ ആംബുലൻസ് ആശുപത്രിയിൽനിന്ന്‌ പുറപ്പെട്ടു. പോലീസ് കൺട്രോൾ റൂം, ട്രാഫിക് പോലീസ്, ഡ്രൈവർമാരുടെ സംഘടനയായ എ.കെ.ഡി.എഫ്‌. എന്നിവരുടെ സംയുക്തമായ ഇടപെടലുകളും വഴിയിലുണ്ടായി.പീരുമേട് താലൂക്ക് ആശുപത്രിയിൽനിന്ന്‌ 88 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളേജിലേക്ക് ഒന്നേകാൽമണിക്കൂർ സമയത്തിൽ ജീവനോട് മല്ലടിച്ച കുട്ടിയെ എത്തിക്കാനായി. മെഡിക്കൽ കോളേജിൽ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Content Highlights: ambulance driver saves baby's life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented