അമ്പാടിമലയിലെ ബിരിയാണി ചലഞ്ച് വിജയം; ആതിരയുടെ ചികിത്സയ്ക്കായി ലഭിച്ചത് 10 ലക്ഷം


ആതിര എസ്. കുമാർ

ചോറ്റാനിക്കര: ബിരിയാണി ചലഞ്ച് ജനം ഏറ്റെടുത്തു, ആതിരയ്ക്ക് വൃക്ക മാറ്റിവെക്കാന്‍ നല്‍കും 10 ലക്ഷത്തിലധികം രൂപ. ഇരു വൃക്കകളും പ്രവര്‍ത്തനരഹിതയായി ഡയാലിസിസിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന അമ്പാടിമലയില്‍ താമസിക്കുന്ന എം.സി. സുകുമാരന്റെയും ശ്രീദേവിയുടെയും മകളും ശ്രീജിത്തിന്റെ ഭാര്യയുമായ ആതിര എസ്. കുമാറിനാണ് (28) ബിരിയാണ് ചലഞ്ച് വഴി സഹായമെത്തുക.

ഏകദേശം 40 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സയ്ക്കു മുന്നില്‍ ആതിരയും കുടുംബവും നിസ്സഹായരായപ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ നിധിക്ക് രൂപം നല്‍കിയത്. എന്നാല്‍, പ്രതീക്ഷിച്ച തുക സഹായ നിധിയിലേക്ക് എത്തിയില്ല. എത്രയും വേഗം ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ അമ്പാടിമലയില്‍ പ്രവര്‍ത്തിക്കുന്ന മെത്രാന്‍ ബേബി ചാരിറ്റബിള്‍ ട്രസ്റ്റ് ഈ ഉദ്യമത്തിന് ഒരു കൈത്താങ്ങാകണമെന്ന തീരുമാനവുമായി മുന്നിട്ടിറങ്ങി.



ഒരു സാധാരണ പിരിവ് രീതി ലക്ഷ്യത്തിലേക്കെത്തില്ല എന്ന ബോധ്യമാണ് ബിരിയാണി ചലഞ്ച് നടത്താന്‍ ട്രസ്റ്റിനെ പ്രേരിപ്പിച്ചത്. അമ്പാടിമലയിലെ ആബാലവൃദ്ധം ജനങ്ങളും ജാതി മത രാഷ്ട്രീയ ഭേദമെന്യേ 'കാരുണ്യഹസ്തം 2022' ബിരിയാണി ചലഞ്ചിനെ നെഞ്ചിലേറ്റി. കഴിഞ്ഞ 13-നായിരുന്നു ചലഞ്ച്. ഏകദേശം 300 വൊളന്റിയര്‍മാരാണ് ഇതിന്റെ വിജയത്തിനു വേണ്ടി അണിനിരന്നത്.

തികച്ചും സൗജന്യമായി വിട്ടുനല്‍കിയ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ കീഴിലുള്ള അമ്പാടിമല എം.ജി.എസ്. സ്‌കൂളിലെ ബി.എഡ്. കോളേജിലാണ് ബിരിയാണി ചലഞ്ച് നടന്നത്. 6,247 പാക്കറ്റ് ബിരിയാണി പാചകം ചെയ്ത് വിതരണം ചെയ്തതിലൂടെയും സംഭാവനകളിലൂടെയും 10,10,471 രൂപയാണ് ലഭിച്ചത്.

ഞായറാഴ്ച വൈകീട്ട് അഞ്ചിന് അമ്പാടിമല കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സിനിമാ താരം ഗിന്നസ് പക്രു ചികിത്സാ സഹായനിധി രക്ഷാധികാരി അനൂപ് ജേക്കബ് എം.എല്‍.എ.യ്ക്ക് കൈമാറുമെന്ന് ജനറല്‍ കണ്‍വീനര്‍മാരായ സന്തോഷ് തൂമ്പുങ്കല്‍, ഏലിയാസ് മത്തായി എന്നിവര്‍ അറിയിച്ചു. മെത്രാന്‍ ബേബി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് വര്‍ഗീസ് മഞ്ഞില അധ്യക്ഷത വഹിക്കും.

ബാക്കി തുക ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന് ചികിത്സാ സഹായ നിധി കണ്‍വീനര്‍ ജോണ്‍സണ്‍ തോമസ് പറഞ്ഞു. ഇതിനുവേണ്ടി ചോറ്റാനിക്കര ബാങ്ക് ഓഫ് ബറോഡയില്‍ സഹായങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. അക്കൗണ്ട് നമ്പര്‍: 626601000 14354, ഐ.എഫ്.എസ്.സി. -BARB0VJCHOT, ഗൂഗിള്‍ പേ നമ്പര്‍: 97460 64678.

Content Highlights: ambadimala biriyani challenge to provide financial assistance for the treatment of athira


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented