അമൽകൃഷ്ണ
ചേര്‍പ്പ്: അമല്‍കൃഷ്ണയുടെ ജീവന് ഇനി ആറുപേരില്‍ തുടിക്കും. മസ്തിഷ്കമരണം സംഭവിച്ച വല്ലച്ചിറ ഇളംകുന്ന് ചിറയില്‍മേല്‍ വിനോദിന്റെ മകന് അമല്‍കൃഷ്ണ(17)യുടെ അവയവങ്ങളാണ് ആറുപേര്‍ക്ക് ദാനംചെയ്തത്.
നാട്ടുകാരും വീട്ടുകാരും സ്നേഹത്തോടെ ഉണ്ണിക്കുട്ടന് എന്ന് വിളിക്കുന്ന അമല്‍ ചേര്‍പ്പ് ഗവ. സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. തലച്ചോറില്‍ ഉണ്ടായ നീര്‍വീക്കമാണ് അമലിന്റെ ജീവനെടുത്തത്.
നവംബര്‍ 17-ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാക്കിയ അമലിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 22-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാത്രി മസ്തിഷ്കമരണം സംഭവിച്ചു.
വൃക്ക, കരള്‍, പാന്‍ക്രിയാസ്, ചെറുകുടല്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. ഹൃദയത്തിന് ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ അത് എടുത്തില്ല. പഠിക്കാന്‍ മിടുക്കനായിരുന്ന അമലിന് പത്താംക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ടായിരുന്നുവെന്ന് ക്ലാസ് അധ്യാപകനായ എം.എ. ശ്രീനിവാസന് പറഞ്ഞു.
Content Highlights: amal krishna organ donation
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..