ജവഹർ നവോദയ വിദ്യാലയ പൂർവവിദ്യാർഥി കൂട്ടായ്മ പ്രളയബാധിത പ്രദേശമായ ഭൂദാനം വെള്ളിലമാടിൽ നിർമിച്ച വീടിന്റെ താക്കോൽ ഡെപ്യൂട്ടികളക്ടർ ഡോ. അരുൺ കൈമാറുന്നു.
നിലമ്പൂര്‍: പ്രളയം തകര്‍ത്തെറിഞ്ഞ സഹപാഠിയുടെയും കുടുംബത്തിന്റെയും സ്വപ്നങ്ങളടക്കം സര്‍വതും തിരികെ പിടിക്കാന്‍ ഒരുകൂട്ടം പൂര്‍വവിദ്യാര്‍ഥികള്‍. പ്രളയം തകര്‍ത്തെറിഞ്ഞ ഭൂദാനം വെള്ളിലമാടിലെ തങ്ങളുടെ സഹപാഠിയെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ജവഹര്‍ നവോദയ വിദ്യാലയ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയാണ് ഒന്നിച്ചത്.
ബ്രഹ്മപുത്ര നദിക്കരയിലെ മജൂലി ദ്വീപ് നിവാസികള്‍ പ്രളയത്തെ പ്രതിരോധിക്കുന്ന തരത്തില്‍ തറയില്‍നിന്ന് ഉയര്‍ന്ന നിലയിലുള്ള വീടാണ് നിര്‍മിക്കാറ്. ഇത്തരത്തിലുള്ള മൂന്ന് മജൂലി വീടുകളാണ് പ്രദേശത്ത് സഹപാഠികള്‍ക്കായി നിര്‍മിക്കുന്നത്. എട്ടുലക്ഷത്തോളം രൂപയാണ് ചെലവ്.
ആദ്യവീടിന്റെ താക്കോല്‍ദാനം നവോദയ സ്‌കൂളിന്റെ ആദ്യ വിദ്യാര്‍ഥികൂടിയായ ഡെപ്യൂട്ടി കളക്ടര്‍ ഡോ. ഒ.ജെ. അരുണ്‍ നിര്‍വഹിച്ചു. ബാക്കി രണ്ടു വീടുകള്‍ പുഴയ്ക്ക് അക്കരെയായതിനാല്‍ വേനല്‍ക്കാലത്ത് മാത്രമേ നിര്‍മാണസാമഗ്രികള്‍ എത്തിക്കാനാകൂ. ഈ വേനല്‍ അവസാനിക്കുന്നതോടെ രണ്ട് വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോത്തുകല്ല് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോണ്‍, വാര്‍ഡ് പ്രസിഡന്റ് എം. ദിലീപ്, സംഘടന വൈസ് പ്രസിഡന്റ് എം. സിയോജ്, എം. ജിഷ്ണു, കെ.കെ. പ്രേംകുമാര്‍, ജോണ്‍സണ്‍ യോഹന്നാന്‍, ഡോ. സബ്നാ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
content highlights: alumni assosiation builts house for classmate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..