വി.ആർ. കൃഷ്ണതേജ ഐ.എ.എസ്., കൃഷ്ണതേജ ഐ.എ.എസ്. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo:Mathrubhumi, https://www.facebook.com/districtcollectoralappuzha
സ്‌കോളര്‍ഷിപ്പായി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ച വിദ്യാര്‍ഥിയേക്കുറിച്ച് കുറിപ്പുമായി ആലപ്പുഴ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ. കൃഷ്ണപുരം ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് കൃഷ്ണതേജയുടെ അരികിലേക്ക് കുട്ടി പണവും അഭ്യര്‍ഥനയുമായി എത്തിയത്.
മനസ്സിന്റെ വലിപ്പം കൊണ്ടുമാത്രമാണ് ഇങ്ങനൊരു കാര്യം ചെയ്യാനായതെന്ന് പറഞ്ഞ കൃഷ്ണതേജ, കുട്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുകയും ചെയ്തു.
കൃഷ്ണതേജ ഐ.എ.എസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വളരെ ആശ്ചര്യപ്പെടുത്തിയ ഒരു സംഭവം കഴിഞ്ഞ ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായി. കൃഷ്ണപുരം ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഞാന്‍. ഇതിനിടെയാണ് കുഞ്ഞ് കൈകളില്‍ ഇറുക്കിപ്പിടിച്ചൊരു കവറുമായി ഒരു മോന്‍ എന്റെയടുത്തേക്ക് ഓടി വരുന്നത്. വന്നപാടെ മോന്‍ ഈ കവര്‍ എന്റെ കൈയ്യില്‍ തന്നു. 'ഇതെനിക്ക് സ്‌കോളര്‍ഷിപ്പായി ലഭിച്ച പൈസയാ. ഈ പൈസ മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണേ' - എന്ന് മോന്‍ എന്നോട് പറഞ്ഞു. ഈ കുഞ്ഞ് പ്രായത്തില്‍ ഈ മോന് ഇത്ര വലിയ കാര്യം ചെയ്യാനായല്ലോ.. തീര്‍ച്ചയായും മോന്റെ മനസിന്റെ വലുപ്പം കൊണ്ട് മാത്രമാണിത് സാധ്യമായത്. മോന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
Content Highlights: alappuzha collector vr krishnateja appreciates boy who handed over scholarship money to cmdrf
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..