ആലപ്പുഴ കളക്ടറായ ശേഷമുള്ള ആദ്യ ശമ്പളം ആതുരസേവനത്തിന്; കൃഷ്ണതേജ ഐ.എ.എസിന്റെ മാതൃക


Photo: https://www.facebook.com/districtcollectoralappuzha

ലപ്പുഴ കളക്ടറായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യമാസത്തെ ശമ്പളം ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയ്ക്ക് കൈമാറി കൃഷ്ണ തേജ ഐ.എ.എസ്. ആലപ്പുഴ ജില്ലയില്‍ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന 'സ്‌നേഹജാലകം' എന്ന കൂട്ടായ്മയ്ക്കാണ് കളക്ടര്‍ തുക കൈമാറിയത്.

കിടപ്പുരോഗികള്‍ ഉള്‍പ്പടെ ദിവസവും 150 ഓളം പേര്‍ക്കാണ് സ്‌നേഹജാലകം സൗജന്യമായി ഭക്ഷണം എത്തിച്ചുനല്‍കുന്നതെന്നും കയ്യില്‍ പണമില്ലെങ്കിലും ആര്‍ക്കും ഇവരുടെ നേതൃത്വത്തിലുള്ള പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയിലെത്തിയും വിശപ്പടക്കാമെന്നും കളക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ആലപ്പുഴ കളക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍നിന്ന്

ആലപ്പുഴ ജില്ലയില്‍ ആതുര സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെയ്ക്കുന്ന കൂട്ടായ്മയാണ് സ്‌നേഹജാലകം. കിടപ്പ് രോഗികള്‍ ഉള്‍പ്പടെ ദിവസവും 150 ഓളം പേര്‍ക്കാണ് ഇവര്‍ സൗജന്യമായി ഭക്ഷണം എത്തിച്ച് നല്‍കുന്നത്. കയ്യില്‍ പണമില്ലെങ്കിലും ആര്‍ക്കും ഇവരുടെ നേതൃത്വത്തിലുള്ള പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയിലെത്തിയും വിശപ്പടക്കാം. വളരെ വര്‍ഷങ്ങളായി എനിക്ക് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അറിയാവുന്നതാണ്. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള എന്റെ ആദ്യ മാസത്തെ ശമ്പളം ഇവരുടെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്കൊരു ചെറിയ സഹായമെന്ന രീതിയില്‍ ഇന്ന് കൈമാറി. സ്‌നേഹജാലകം പ്രസിഡന്റ് ശ്രീ.എന്‍.പി. സ്‌നേഹജന്‍, സെക്രട്ടറി ശ്രീ. ആര്‍. പ്രവീണ്‍, ട്രഷറര്‍ ശ്രീ. വി.കെ. സാനു, പ്രവര്‍ത്തകരായ ശ്രീ. ജോയ് സെബാസ്റ്റ്യന്‍, ശ്രീ. ജയന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് ഏറ്റുവാങ്ങിയത്. ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

Content Highlights: alappuzha collector krishna teja ias contributes salary to charity organization


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented