കപ്പലണ്ടി വിറ്റുപഠിക്കുന്ന വിനീഷയുടെ കഥയറിഞ്ഞു; പഠനാവശ്യത്തിനുള്ള പണം കൈമാറി കൃഷ്ണതേജ IAS


വിനീഷയും അമ്മയും ആലപ്പുഴ കളക്ടർ കൃഷ്ണതേജയ്‌ക്കൊപ്പം | Photo Courtesy: https://www.facebook.com/districtcollectoralappuzha

പഠനത്തിനും വീട്ടുകാരെ സഹായിക്കാനുമായി സ്വന്തം സ്‌കൂളിനു മുന്നില്‍ ഉന്തുവണ്ടിയില്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന വിനീഷയ്ക്ക് കൈത്താങ്ങുമായി ആലപ്പുഴ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ. പ്ലസ് ടു വിദ്യാര്‍ഥിനിയായ വിനീഷയുടെ കഥ, വാര്‍ത്തയായതിന് പിന്നാലെയാണ് കളക്ടറുടെ ഇടപെടല്‍. വിനീഷയുടെ പ്ലസ് ടു പഠനത്തിന് ആവശ്യമായ തുക കൈമാറിയെന്ന് കൃഷ്ണതേജ, ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

'മോള്‍ക്ക് പ്ലസ് ടു പഠിക്കാനാവശ്യമായ തുക ഞാന്‍ കൈമാറിയിട്ടുണ്ട്. പഠനത്തോടൊപ്പം കുടുംബത്തെകൂടി നോക്കാനുള്ള ഈ മോളുടെ മനസിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ മോളുടെ കഥ വായിച്ചപ്പോള്‍ എന്റെ ചെറുപ്പകാലം തന്നെയാണ് ഓര്‍മ വന്നത്. പഠനത്തോടൊപ്പം കുടുംബത്തിന് വേണ്ടിയും ഒരുപാട് കഷ്ടപ്പെടുന്ന ഈ മോള്‍ പഠിച്ച് ഭാവിയില്‍ സമൂഹത്തിനും വീടിനും ഉപകാരപ്പെടുന്ന ഒരു സ്ഥാനത്ത് എത്തുമെന്നതില്‍ യാതൊരു സംശയവുമില്ല. മോള്‍ക്ക് എല്ലാവിധ ആശംസകളും, കുറിപ്പില്‍ പറയുന്നു.കൃഷ്ണ തേജ ഐ.എ.എസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഭാവിയിലെ ഒരു താരത്തിനെ നിങ്ങള്‍ക്ക് ഞാന്‍ പരിചയപ്പെടുത്താം. പ്ലസ് ടു വിദ്യാര്‍ഥിനി വിനീഷ വിദ്യാധരനാണ് ആ താരം. പ്ലസ് ടു പഠനത്തിനൊപ്പം കുടുംബത്തെ കൂടി മുന്നോട്ട് കൊണ്ടുപോകാനായി വൈകുന്നേരങ്ങളില്‍ ഈ മോള്‍ കപ്പലണ്ടി കച്ചവടം നടത്തിയാണ് പണം കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം വാര്‍ത്തകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് ഈ മോളെക്കുറിച്ച് ഞാന്‍ അറിയുന്നത്. ഞാന്‍ ക്ഷണിച്ചത് പ്രകാരം ഈ മോള്‍ അമ്മയോടൊപ്പം എന്റെ ഔദ്യോഗിക വസതിയില്‍ വന്നിരുന്നു. മോള്‍ക്ക് പ്ലസ് ടു പഠിക്കാനാവശ്യമായ തുക ഞാന്‍ കൈമാറിയിട്ടുണ്ട്. പഠനത്തോടൊപ്പം കുടുംബത്തെകൂടി നോക്കാനുള്ള ഈ മോളുടെ മനസിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ മോളുടെ കഥ വായിച്ചപ്പോള്‍ എന്റെ ചെറുപ്പകാലം തന്നെയാണ് ഓര്‍മ വന്നത്. പഠനത്തോടൊപ്പം കുടുംബത്തിന് വേണ്ടിയും ഒരുപാട് കഷ്ടപ്പെടുന്ന ഈ മോള്‍ പഠിച്ച് ഭാവിയില്‍ സമൂഹത്തിനും വീടിനും ഉപകാരപ്പെടുന്ന ഒരു സ്ഥാനത് എത്തുമെന്നതില്‍ യാതൊരു സംശയവുമില്ല. മോള്‍ക് എല്ലാവിധ ആശംസകളും. ഒരുപാട് സ്‌നേഹത്തോടെ..
#IAmForAlleppey

Content Highlights: alappuzha collector krishna teja extends help to plus two student vinisha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented