മങ്കൊമ്പ്: വിദ്യാര്‍ഥിയുടെ നഷ്ടപ്പെട്ട ഒന്നരപ്പവന്റെ മാല യുവാക്കളുടെ സത്യസന്ധതയില്‍ തിരിച്ചുകിട്ടി. കുട്ടനാട് ഗ്യാസ് ഏജന്‍സിയിലെ ജിവനക്കാരായ കൊല്ലം സ്വദേശികളായ കരുനാഗപ്പള്ളി ചെങ്കള്ളി മേക്കതില്‍ അന്‍സര്‍, മയ്യനാട് രതീഷ് ഭവനില്‍ രതീഷ്‌കുമാര്‍ എന്നിവരുടെ സത്യസന്ധതയാണ് കുട്ടിയുടെ മാല തിരിച്ചു കിട്ടാനിടയാക്കിയത്.

നെടുമുടി തോട്ടുവാത്തല മാത്തൂര്‍ തൈത്തറ വീട്ടില്‍ അജയകുമാര്‍-രഹന ദമ്പതിമാരുടെ ഏഴുവയസ്സുള്ള ആദിത്യനാരായണന്റെ മാലയാണ് യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ടത്. ഗ്യാസ് വിതരണത്തിനിടയില്‍ മാത്തൂര്‍ അമ്പലത്തിന് സമീപം റോഡില്‍ കിടന്നാണ് യുവാക്കള്‍ക്ക് മാല കിട്ടിയത്.

ഉടനെ നെടുമുടി പോലീസ് സ്റ്റേഷനില്‍ മാല ഏല്‍പ്പിച്ചു. ഉടമസ്ഥര്‍ അടയാളസഹിതം പറഞ്ഞ് നെടുമുടി എസ്.ഐ.യു. രാജീവ്കുമാറിന്റെ സാന്നിധ്യത്തില്‍ യുവാക്കളില്‍നിന്ന് മാല കൈപ്പറ്റി.