കടയിൽ ഉപേക്ഷിച്ച സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി രഞ്ജുവും കൂട്ടുകാരും ഉടമസ്ഥന് കൈമാറുന്നു
തളിപ്പറമ്പ്: സമ്മാനമില്ലെന്ന് കരുതി അജയകുമാർ ഒരു കടയിലെ ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ചതായിരുന്നു ലോട്ടറി ടിക്കറ്റുകൾ. എന്നാൽ, കടയുടമ വൈകീട്ട് ചവറ്റുകൊട്ടയിലെ ലോട്ടറികൾ വെറുതെയെടുത്ത് പരിശോധിച്ചപ്പോൾ 40,000 രൂപ അടിച്ചിരിക്കുന്നതായി കണ്ടെത്തി. കാക്കത്തോട്ടിലെ ഓട്ടോ ഇലക്ട്രീഷ്യനായ പൂമംഗലത്തെ പി.പി. രഞ്ജുവിന്റെ സത്യസന്ധതയിൽ അജയകുമാറിന് ലോട്ടറികൾ തിരികെ ലഭിച്ചു.
വെള്ളിയാഴ്ച വൈകീട്ട് കട അടിച്ചുവാരി വൃത്തിയാക്കുമ്പോഴാണ് രഞ്ജുവിന് ചവറ്റുകൊട്ടയിൽനിന്ന് ലോട്ടറി ടിക്കറ്റുകൾ കിട്ടിയത്. രഞ്ജു ഫലം നോക്കിയപ്പോൾ ഒരു ടിക്കറ്റിന് 5000 രൂപവെച്ച് എട്ട് ലോട്ടറി ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചതായി മനസ്സിലാക്കി. വൈകീട്ട് കടയിൽ എത്തിയ രഞ്ജുവിന്റെ സുഹൃത്തുക്കളായ പൂമംഗലത്തെ എ. ഷൈജുവിനോടും കെ.വി. മനോജിനോടും ഇക്കാര്യം പറഞ്ഞു. ഉടൻതന്നെ മൂന്നുപേരും ചേർന്ന് ഉടമസ്ഥനെ അന്വേഷിച്ചു. ഉച്ചയ്ക്ക് വർക്ക് ഷോപ്പിൽ വാഹനം അറ്റകുറ്റപ്പണി നടത്താൻ വന്ന തിരുവട്ടൂരിലെ ചെങ്കൽ കയറ്റുതൊഴിലാളി അജയകുമാറാണ് ലോട്ടറിയുടെ അവകാശിയെന്ന് കണ്ടെത്തി.
തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ചന്ദ്രന്റെ സാന്നിധ്യത്തിൽ അജയകുമാറിന് ഇവർ ടിക്കറ്റ് തിരിച്ചേൽപ്പിച്ചു. പൂമംഗലത്ത് റോഡിലെ അറ്റകുറ്റപ്പണികൾ സന്നദ്ധസേവനത്തിലൂടെ പൂർത്തിയാക്കിയതിനും രഞ്ജുവും കൂട്ടുകാരും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Content Highlights: Ajay kumar got 40,000rs by anju's Honesty
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..