ആറുവർഷത്തിന് ശേഷം അഭിരാമി ചുറ്റുമുള്ള കാഴ്ചകൾ കണ്ടു, നിറഞ്ഞ പുഞ്ചിരിയോടെ


•  അഭിരാമി നേത്രശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ

കുന്ദമംഗലം: ആറുവർഷത്തിന് ശേഷം ചുറ്റുമുള്ള കാഴ്ചകൾ കണ്ടപ്പോൾ 14 വയസ്സുകാരിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ കാഴ്ച മങ്ങിയ അഭിരാമിക്ക് പിന്നീടുള്ള കാഴ്ചകളെല്ലാം മാതാപിതാക്കൾ പറഞ്ഞുകൊടുക്കുന്നവയായിരുന്നു. പന്തീർപ്പാടം നൊച്ചിപ്പൊയിൽ രാജന്റെ മകളായ അഭിരാമിക്ക് ചികിത്സ പലതും നടത്തിയെങ്കിലും രോഗം പൂർണമായും ഭേദമാക്കാനായില്ല.

രോഗത്തിൽ വിഷമിക്കുമ്പോഴും പത്താംക്ലാസിലെ പരീക്ഷയെഴുതുകയായിരുന്നു ഈ മിടുക്കിയുടെ അടുത്ത ലക്ഷ്യം. അമ്മ റീജ വായിച്ചുകൊടുക്കുന്ന പാഠഭാഗങ്ങൾ അവൾ സൂക്ഷ്മതയോടെ എഴുതും. സാങ്കേതിക തടസ്സങ്ങൾ ഒഴിവായി സഹായിയെവെച്ച് എസ്.എസ്.എൽ.സി. പരീക്ഷയും അഭിരാമി എഴുതി.

കാഴ്ച തിരിച്ചുകിട്ടാനുള്ള ശസ്ത്രക്രിയക്കുവേണ്ട പണമൊന്നും സ്വരൂപിക്കാനുള്ള ശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. സാമൂഹികപ്രവർത്തകനായ നൗഷാദ് തെക്കയിലിന്റെ ഇടപെടലാണ് ശസ്ത്രക്രിയക്കുള്ള വഴിയൊരുക്കിയത്. പുത്തലത്ത് കണ്ണാശുപത്രിയുടെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം അഭിരാമിക്ക് നേത്ര ശസ്ത്രക്രിയ നടത്തിയത്.

Content Highlights: abhirami's eye surgery

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented