നീലക്കുറിഞ്ഞി പൂത്തത് കാണാന്‍ കൊതിച്ച 87-കാരി; കള്ളിപ്പാറയിലേക്ക് കയ്യിലെടുത്തുകൊണ്ടു പോയി മക്കള്‍


ലിജോ റോളന്‍സ് | മാതൃഭൂമി ന്യൂസ്

neelakurinji

കോട്ടയം സ്വദേശിനിയും 87 വയസ്സുകാരിയുമായ ഏലിക്കുട്ടി മക്കളോട് ഒരു ആഗ്രഹം പറഞ്ഞു, നീലക്കുറിഞ്ഞി പൂത്തത് കാണണം. പിന്നൊന്നും നോക്കിയില്ല, മക്കള്‍ അമ്മയുടെ ആ ആഗ്രഹം അങ്ങ് നടത്തിക്കൊടുത്തു. പ്രായമായ മാതാപിതാക്കള്‍ ഭാരമാണെന്ന് കരുതുന്നവരുള്ള ലോകത്ത് ഇതൊരു വേറിട്ട കാഴ്ചയാണ്.

ഇടുക്കി കള്ളിപ്പാറയില്‍ നീലക്കുറിഞ്ഞി പൂത്തത് അറിഞ്ഞതോടെ കോട്ടയം മുട്ടുച്ചിറ സ്വദേശി റോജനും കുടുംബവും അത് കാണാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ 87-കാരിയായ അമ്മ ഏലിക്കുട്ടി പോള്‍ തന്റെ ആഗ്രഹം മകനോട് രഹസ്യമായി പറഞ്ഞു. അതോടെ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ തന്നെ മക്കളായ റോജനും സഹോദരന്‍ സത്യനും തീരുമാനിക്കുകയായിരുന്നു.



മക്കള്‍ ഏലിക്കുട്ടിയെ കയ്യിലെടുത്ത് പോകുന്നു | Photo: Special arrangement

അങ്ങിനെ അവര്‍ കള്ളിപ്പാറയില്‍ പൂത്ത നീലക്കുറിഞ്ഞിയുടെ മനോഹരലോകത്തേക്ക് അമ്മയെ എത്തിച്ചു. കുഞ്ഞുങ്ങളായിരിക്കേ തങ്ങളെ ഒരുപാട് എടുത്ത് നടന്ന അമ്മയെ, കയ്യില്‍ എടുത്തുകൊണ്ടാണ് മക്കള്‍ കള്ളിപ്പാറ മലനിരകളിലേക്ക് എത്തിയത്.

രണ്ട് കിലോമീറ്ററോളം ഉള്ള യാത്ര ഓഫ് റോഡ് ജീപ്പില്‍ ആയിരുന്നു. അവിടെനിന്നും മക്കള്‍ അമ്മയെ എടുത്തു മുകളിലേക്ക് നടന്നു. നടക്കുമോ എന്ന് ഉറപ്പില്ലാത്ത തന്റെ ആഗ്രഹം മക്കള്‍ സാധിച്ചതോടെ, ഏലിക്കുട്ടിയുടെ മുഖത്ത് കണ്ടത് ലോകം കീഴടക്കിയതിന്റെ സന്തോഷമായിരുന്നു.

Content Highlights: 87 year old woman expresses wish to watch neelakurinji her children made it true

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented