മുണ്ടയാട് സ്വദേശി ഹരീഷും വീട്ടിൽ സുരക്ഷിതമായി സൂക്ഷിച്ച ഏഴ് നായക്കുഞ്ഞുങ്ങളും
കണ്ണൂർ: തകർത്തുപെയ്യുന്ന മഴയിൽ ഒരു സുഹൃത്താണ് ഈ കാര്യം പറഞ്ഞത്. റോഡരികിലെ ചാക്കുകെട്ടിൽ കുറച്ച് നായക്കുഞ്ഞുങ്ങൾ. കേട്ടപ്പോൾ ഹരീഷിന് മഴയത്ത് ഇറങ്ങാതിരിക്കാനായില്ല. റോഡരികിൽ ഒന്നര ആഴ്ച മാത്രം പ്രായമുള്ള എട്ട് ഓമനക്കുഞ്ഞുങ്ങൾ. അതിലൊന്ന് ചത്തിരുന്നു. ഒരെണ്ണം വീണ് മുറിവേറ്റിരുന്നു. അവശരായിരുന്ന ഏഴ് നായക്കുഞ്ഞുങ്ങളുമായി ഹരീഷ് കൊയിലോത്ത് വീട്ടിലെത്തി.
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്താണ് താമസിക്കുന്നത്. ബുധനാഴ്ച രാത്രി പത്തരയ്ക്കാണ് സുഹൃത്ത് വിളിച്ചുപറഞ്ഞത്. കണ്ണൂർ ചാലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്കിൽ ആരോ ഉപേക്ഷിച്ചതായിരുന്നു. തണുത്ത് വിറച്ചുനിൽക്കുന്ന കുഞ്ഞുങ്ങൾക്ക് പാൽ കൊടുത്തു. റൊട്ടിയും അൽപ്പം മുട്ടയും കഴിക്കാൻ തുടങ്ങിയതായി ഹരീഷ് പറഞ്ഞു. മുറിവേറ്റ ഒരു കുഞ്ഞിനെ ആസ്പത്രിയിൽ കാണിക്കാൻ കൊണ്ടുപോകണം. നായക്കുഞ്ഞുങ്ങളെ ഏറ്റെടുത്തുവളർത്തുന്നവരെ വിളിച്ചപ്പോൾ ഷെൽട്ടർ ഇപ്പോഴില്ല എന്ന മറുപടിയാണ് ലഭിച്ചത്.
വാട്ട്സാപ്പ് സ്റ്റാറ്റസ് കണ്ട് രണ്ടു കുഞ്ഞുങ്ങളെ ആളുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വളർത്താൻ സ്നേഹമുള്ളവർക്ക് നൽകും. അല്ലാതെ തെരുവിൽ വിടില്ല -ഹരീഷ് പറഞ്ഞു. മുണ്ടയാട് സ്വദേശി ഹരീഷും വീട്ടിൽ സുരക്ഷിതമായി സൂക്ഷിച്ച ഏഴ് നായക്കുഞ്ഞുങ്ങളും
Content Highlights: 8 puppies finds in road, harish took to them home
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..