പത്താം ക്ലാസ് തോറ്റ് പഠനം നിർത്തി; 67-ാം വയസ്സിൽ പ്ലസ്‌ വൺ തുല്യതാപഠനം, കൂടെ കവിതാസമാഹാരവും


കഴിഞ്ഞ വർഷം പത്താംതരം പരീക്ഷ ജയിച്ചു. പ്ലസ്‌ വൺ പഠനകാലത്താണ് കവിത എഴുതിത്തുടങ്ങിയത്. പഠിപ്പിക്കുന്ന അധ്യാപകരെ കവിതകൾ കാണിച്ചു.

• സി.ചന്ദ്രമണി നെയ്യാറ്റിൻകര ഗവ. ഗേൾസ് സ്കൂളിൽനിന്ന്‌ പ്ലസ്‌ വൺ തുല്യതാ പരീക്ഷ കഴിഞ്ഞ് പുറത്തുവരുന്നു

നെയ്യാറ്റിൻകര: അറുപത്തിയേഴാം വയസ്സിൽ ചന്ദ്രമണിയെന്ന വീട്ടമ്മ പ്ലസ്‍ വൺ തുല്യതാ പഠനത്തിനിടെ എഴുതിക്കൂട്ടിയത് ലക്ഷണമൊത്ത കവിതാ സമാഹാരം.

സാക്ഷരതാമിഷന്റെ പ്ലസ്‌ വൺ പഠനകാലത്ത് എഴുതിയ കവിതകളുടെ സമാഹാരം നഗരസഭ പ്രസിദ്ധീകരിച്ചു. പെരുമ്പഴുതൂർ, മാമ്പഴക്കര, ഷൈൻ നിവാസിൽ സി.ചന്ദ്രമണി പത്താം ക്ലാസ് തോറ്റതോടെയാണ് പഠനം നിർത്തിയത്. പിന്നെ കല്യാണം കഴിഞ്ഞു, മൂന്നു മക്കളുടെ അമ്മയുമായി.



സാക്ഷരതാ പ്രേരക്കായ സലീല, ചന്ദ്രമണിയെ പത്താം ക്ലാസ് തുല്യതാപരീക്ഷ എഴുതാനായി ക്ലാസിലേക്കു കൊണ്ടുപോയത്. മക്കൾ വളർന്നു വലുതായെങ്കിലും പഠിക്കാൻ ചന്ദ്രമണി മടികാട്ടിയില്ല. കഴിഞ്ഞ വർഷം പത്താംതരം പരീക്ഷ ജയിച്ചു. പ്ലസ്‌ വൺ പഠനകാലത്താണ് കവിത എഴുതിത്തുടങ്ങിയത്. പഠിപ്പിക്കുന്ന അധ്യാപകരെ കവിതകൾ കാണിച്ചു. അവർ നൽകിയ പ്രോത്സാഹനം കാരണമാണ് എന്റെ സ്വർണ മന്ദാരപ്പൂവ് എന്ന പതിനഞ്ച് കവിതകളുടെ സമാഹാരം പുറത്തിറക്കാനായതെന്ന് ചന്ദ്രമണി പറഞ്ഞു. ജീവിതാനുഭവങ്ങളാണ് കവിതയിലെ വിഷയങ്ങൾ.

ഭർത്താവ് സുദർശനനും മക്കളായ ഷാജു എസ്.ചന്ദ്ര, ഷൈൻ എസ്.ചന്ദ്ര, ഷൈജു എസ്.ചന്ദ്ര എന്നിവർക്കൊപ്പമാണ് താമസം. ഇനിയും കവിതകളെഴുതുമെന്നും പ്ലസ്ടു പരീക്ഷ ജയിക്കലാണ് അടുത്ത ലക്ഷ്യമെന്നും ചന്ദ്രമണി പറഞ്ഞു.

ചന്ദ്രമണിയുടെ കവിതകൾ അധ്യാപകൻ കൂടിയായ നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനന്റെയും സ്ഥിരംസമിതി അധ്യക്ഷൻ എം.എ.സാദത്തിന്റെയും നിർബന്ധപ്രകാരമാണ് നഗരസഭ പ്രസിദ്ധീകരിച്ച് പുറത്തിറക്കിയത്.

Content Highlights: 67th year old chandramani write plus one exam, poetry too


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented