കാഴ്ചയില്ലാത്ത പൂച്ച കണ്ണേസി, കാഞ്ഞങ്ങാട്ടുനിന്ന് കിട്ടിയത് ക്ലിഫ്; സമീറിന്റേയും സീനയുടേയും അരുമകൾ


ഒരുദിവസം ഇവയ്ക്ക് ഭക്ഷണത്തിനുമാത്രം 1000 രൂപ ചെലവുവരും. സ്വന്തം സ്ഥലമോ വീടോ ഇല്ലാത്ത ഇവർ വാടകവീട്ടിലാണ് വർഷങ്ങളായി താമസം. സമീർ ഹോട്ടലുകളിൽ കാറ്ററിങ് ജോലി നടത്തി ലഭിക്കുന്ന തുച്ഛമായ തുകയാണ് അന്നത്തിന്റെ വഴി.

• മധൂർ കൊല്യയിലെ വാടകവീട്ടിൽ കാഴ്ചയില്ലാത്ത പൂച്ച ‘കണ്ണേസി’ന് ആഹാരം നൽകുന്ന സി.എച്ച്.സമീറും സീനയും. മറ്റ് വളർത്തുപൂച്ചകൾ സമീപം

കാസർകോട്: ഒരു വീട് നിറയെ പൂച്ചകളും പട്ടികളും. പല അപകടങ്ങളിൽനിന്ന് കരകയറിയവയും ഉടമകൾ തെരുവിൽ ഉപേക്ഷിച്ചവയുമൊക്കെയാണ് ഇവയിലോരോന്നും. ഒൻപതുവർഷമായി സ്വന്തം സുഖവും സന്തോഷവുമെല്ലാം ഈ അരുമകൾക്കായി സമർപ്പിച്ചിരിക്കുകയാണ് മധൂർ കൊല്ല്യയിലെ സി.എച്ച്.സമീറും ഭാര്യ സീനയും.

60 പൂച്ചകളും 22 നായകളുമാണ് നിലവിൽ ഇവരുടെ സംരക്ഷണത്തിൽ കഴിയുന്നത്. വീടിനുപുറത്ത് പ്രത്യേക കൂടുകളിലാണ് പട്ടികളെങ്കിൽ കിടപ്പുമുറിയടക്കം പൂച്ചകളുടെ താവളമാണ്.

മംഗളൂരുവിൽ താമസിച്ചിരുന്നപ്പോഴാണ് തെരുവുകളിൽ മരണത്തോട് മല്ലടിക്കുന്ന ജീവനെ സംരക്ഷിക്കാൻ ഇവർ തുനിഞ്ഞത്. മൂന്നുവർഷം മുൻപ് കൊല്ല്യയിലെ വാടകവീട്ടിലേക്ക് താമസം മാറി. ഇക്കാലത്തിനിടയിൽ എൺപതോളം പൂച്ചകളെയും മുപ്പതോളം പട്ടികളെയും ഇവർ പരിചരിച്ചു. ചിലത് അപകടനിലയുടെ തീവ്രതയിൽ ചത്തുപോയി. രക്ഷപ്പെട്ടവയെല്ലാം ഒപ്പമുണ്ടാകുമെന്ന് ഇരുവരും പറയുന്നു. ഒരുദിവസം ഇവയ്ക്ക് ഭക്ഷണത്തിനുമാത്രം 1000 രൂപ ചെലവുവരും. സ്വന്തം സ്ഥലമോ വീടോ ഇല്ലാത്ത ഇവർ വാടകവീട്ടിലാണ് വർഷങ്ങളായി താമസം. സമീർ ഹോട്ടലുകളിൽ കാറ്ററിങ് ജോലി നടത്തി ലഭിക്കുന്ന തുച്ഛമായ തുകയാണ് അന്നത്തിന്റെ വഴി.

അരുമകളുടെ പേരും ഏത് അവസ്ഥയിൽ എവിടെനിന്നാണ് ലഭിച്ചതെന്നും സീനയും സമീറും കണ്ണുംപൂട്ടി പറയും. മംഗളൂരുവിൽ നിന്ന്‌ ലഭിച്ച കാഴ്ചയില്ലാത്ത പൂച്ച ‘കണ്ണേസി’ന് മാസങ്ങളായി ഇവർ ചികിത്സ നൽകുന്നുണ്ട്. കാഞ്ഞങ്ങാട്ടുനിന്ന് കിട്ടിയ ‘ക്ലിഫും’ മംഗളൂരുവിലെ ‘ഡോറ’യും കറന്തക്കാട്ടെ ‘വൈറ്ററു’മെല്ലാം ജീവിതം തിരിച്ചുപിടിച്ചത് ഇവരിലൂടെയാണ്. അണങ്കൂർ ജില്ലാ മൃഗാശുപത്രിയിൽ ചികിത്സ ലഭിക്കുമെങ്കിലും മരുന്നിനും ഗ്ലൂക്കോസിനും വേണ്ട പണം ഇവർ കണ്ടെത്തണം. നാല് കാലും ഒടിഞ്ഞ ‘ടിപ്പു’വെന്ന നായ നാലുമാസം മുൻപാണ് ഇവരുടെയടുത്തെത്തുന്നത്. ഇപ്പോൾ അവൻ ആരോഗ്യവാനായി.

ഇന്ന് ഇവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമീപവാസികളുടെ വിമർശനമാണ്. അതിനാൽ പലതവണ വീട് മാറേണ്ടിവന്നു. പേടിച്ചിട്ട് ഒന്നുപുറത്തിറങ്ങാൻപോലും സാധിക്കാതായെന്ന് സീന പറയുന്നു. സ്വന്തമായി സ്ഥലത്തിനും വീടിനുമുള്ള സഹായം സുമനസ്സുകളാരെങ്കിലും ചെയ്താൽ ഇനിയും ഒരുപാട് ജീവനുകളെ സംരക്ഷിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

Content Highlights: 60 cat and 22 dog - Pet animals in Sameer and Seena home

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented