50-ാം വിവാഹ വാർഷിക ദിനത്തിൽ 50 പുസ്തകങ്ങൾ; ആഘോഷം വേറിട്ടതാക്കി ദമ്പതിമാർ


1 min read
Read later
Print
Share

50-ാം വിവാഹ വാർഷിക ദിനത്തിൽ പാറക്കൽ മാധവൻ നായരും സരോജിനി അമ്മയും അരങ്കിൽ മുസ്തഫ ഗ്രന്ഥാലയത്തിന് നൽകുന്ന 50 പുസ്തകങ്ങൾ പി.ടി.എ. റഹീം എം. എൽ.എ. ഏറ്റുവാങ്ങുന്നു

നരിക്കുനി: മടവൂർ ഗ്രാമപ്പഞ്ചായത്തിലെ പാറക്കൽ മാധവൻ നായരും സരോജിനി അമ്മയും വീട്ടിൽ നടത്തിയ 50-ാം വിവാഹവാർഷികാഘോഷം പുതുമയുള്ളതായി. 50-ാം വിവാഹ വാർഷികദിനത്തിൽ മടവൂർ അരങ്കിൽത്താഴത്ത് പ്രവർത്തിക്കുന്ന അരങ്കിൽ മുസ്തഫ ഗ്രന്ഥാലയത്തിന് 50 പുത്തൻ പുസ്തകങ്ങൾ നൽകിയാണ് ഇരുവരും തങ്ങളുടെ വിവാഹ വാർഷികദിനം വ്യത്യസ്തമാക്കിയത്.

പി.ടി.എ. റഹീം എം.എൽ.എ. പുസ്തകങ്ങൾ ഏറ്റുവാങ്ങി. അരങ്കിൽ മുസ്തഫ ഗ്രന്ഥാലയത്തിൽ തുടക്കം കുറിച്ച ‘ആനിവേഴ്‌സറി ഗിഫ്റ്റ് പദ്ധതി’ പ്രകാരമാണ് പുസ്തകങ്ങൾ നൽകിയത് . ചടങ്ങിൽ പി. കോരപ്പൻ അധ്യക്ഷനായി. പി. ആലി, പി. വിപിൻ, സി. രാധാമണി, ഇ. എം. വാസുദേവൻ എന്നിവർ സംസാരിച്ചു.

Content Highlights: 50th anniversary 50 books to library

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thrissur

1 min

ഒരുദിവസത്തെ യാത്ര ഒരാണ്ടിലെ സന്തോഷം

May 28, 2022


image

1 min

സൈക്കിളില്‍ ഭക്ഷണവിതരണം: സൊമാറ്റോ ഡെലിവറി ബോയ്ക്ക് ബൈക്ക് സമ്മാനിച്ച് പോലീസ് 

May 4, 2022


new home

1 min

മകളുടെ ഒന്നാം പിറന്നാളിന് പാവപ്പെട്ട കുടുംബത്തിന് 25 ലക്ഷത്തിന്റെ വീട് സമ്മാനം നൽകി വ്യവസായി

Sep 4, 2022


Most Commented