ബ്ലോക്ക് ചെയ്തു പോയ സഹോദരന്റെ പിണക്കം മാറ്റാൻ 434 മീറ്റർ നീളമുള്ള കത്തെഴുതി സഹോദരി


കൃഷ്ണപ്രിയ തയ്യാറാക്കിയ കത്തുമായി

പീരുമേട്: ലോക സഹോദരദിനത്തിൽ ആശംസനേരാൻ മറന്നപ്പോൾ നീരസത്തിലായ സഹോദരന്റെ പിണക്കം മാറ്റാൻ 434 മീറ്റർ നീളമുള്ള കത്തെഴുതി ശ്രദ്ധ നേടുകയാണ് കൃഷ്ണപ്രിയ.

എല്ലാ വർഷവും ലോക സഹോദരദിനത്തിൽ സഹോദരൻ കൃഷ്‌ണപ്രസാദിന്‌ കൃഷ്‌ണപ്രിയ കത്തെഴുതിയിരുന്നു. എന്നാൽ ഇത്തവണ പെരുവന്താനം പഞ്ചായത്തിലെ എൻ.ആർ.ഇ.ജി. വിഭാഗം എൻജിനീയറായ കൃഷ്‌ണപ്രിയ ജോലിത്തിരക്കുമൂലം കത്തെഴുതാൻ മറന്നതോടെ കൃഷ്ണപ്രസാദ് പിണക്കത്തിലായി. ഫോൺ വിളിച്ചിട്ടും പ്രതികരിക്കാതെ, ബ്ലോക്ക് ചെയ്തതോടെയാണ് കൃഷ്ണപ്രിയ കത്തെഴുതാൻ തീരുമാനിച്ചത്. സഹോദരനുമൊത്തുള്ള ഓർമകൾ പങ്കുവെച്ച്‌ എഴുതിയ കത്തിന് ദൈർഘ്യം കൂടിയതോടെ ബില്ല്‌ പ്രിന്റ് ചെയ്യുന്ന റോൾ പേപ്പറുകൾ വാങ്ങി. ഇത്തരത്തിൽ പതിനഞ്ച്‌ റോൾ പേപ്പറുകളിൽ എഴുതി തീർന്നപ്പോൾ നീളം 434- മീറ്ററിൽ എത്തി.

കത്ത് ലോക റെക്കോർഡിൽ ഇടം നേടുകയും ചെയ്തു. അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ അല്ല കത്തെഴുതിയത് എന്ന് കൃഷ്ണപ്രിയ പറഞ്ഞു. ഒരു ദിവസം കൊണ്ടാണ് കൃഷ്ണപ്രിയ കത്തെഴുതി പൂർത്തീകരിച്ചത്.

പെരുവന്താനം പോസ്റ്റ് ഓഫീസിൽനിന്നാണ് കത്തയച്ചത്. വീട്ടിൽ പാഴ്‌സൽ എത്തിയപ്പോൾ സഹോദരിയുടെ സമ്മാനം ആയിരിക്കുമെന്നാണ്‌ കൃഷ്ണപ്രസാദ്‌ കരുതിയത്‌. അഞ്ചു കിലോ ഭാരമുള്ള പാഴ്‌സൽ പൊട്ടിച്ചപ്പോഴാണ് ഇംഗ്ലീഷിലെഴുതിയ നീണ്ട ഭീമൻ കത്താണെന്ന്‌ മനസ്സിലാകുന്നത്‌.

എൻ.ആർ.ഇ.ജി. വർക്കുകൾ ചെയ്യുന്നതിൽ നേട്ടം കൈവരിച്ച കൃഷ്ണപ്രിയയുടെ സേവനത്തിന് മുൻപ് രാഷ്ട്രപതി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. പാമ്പനാർ പന്തലാട്‌ വീട്ടിൽ ശശിയുടെയും പഞ്ചായത്ത് സി.ഡി.എസ്. അധ്യക്ഷ ശശികലയുടെയും മകളാണ് കൃഷ്ണപ്രിയ.

Content Highlights: 434-M-Long, 5-Kg Letter: Woman Goes to Great Lengths to Say Sorry to Brother

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented