പട്ടി ഓടിച്ചപ്പോൾ ചെന്നുചാടിയത് കിണറ്റിൽ, ഒച്ചവെച്ച് ആളെക്കൂട്ടി സഹോദരി; രക്ഷകനായി അയൽവാസി


ലെവിനും ജിനുവും

കോട്ടയം: തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ മൂന്നാം ക്ലാസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി അയൽവാസി. കോട്ടയം നീണ്ടൂർ ഓണംതുരുത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മുളയാനിക്കൽ ഷൈജു - അഞ്ജു ദമ്പതികളുടെ മകൻ ലെവിനാണ് കിണറ്റിൽ വീണത്. അയല്‍വാസിയായ ജിനു ആണ് കിണറ്റില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയത്.

ചേച്ചിയോടൊപ്പം സ്കൂൾ വിട്ടു മടങ്ങി വരുംവഴി തെരുവുനായയെ കണ്ട് ഭയന്ന് ഓടിയപ്പോഴായിരുന്നു അപകടം. നായയെ കണ്ട ഇരുവരും ഭയന്ന് ഇരുവശത്തോട്ടും ഓടുന്നതിനിടയിലായിരുന്നു ലെവിന്‍ കിണറ്റിൽ വീണത്. ലെവിനെ കാണാതായതോടെ ചേച്ചി അയൽവാസിയേയും കൂട്ടി തിരഞ്ഞപ്പോൾ കിണറ്റിൽ നിന്ന് കരച്ചിൽ കേട്ടു.



മോട്ടോറിന്‍റെ കയറിൽ പിടിച്ച് തൂങ്ങിക്കിടന്ന് നിലവിളിക്കുകയായിരുന്നു ലെവിൻ. ഗ്ലോറിയയും അയൽവാസിയായ രഞ്ജിതയും ഉടൻതന്നെ ഒച്ചവെച്ച് ആളെ കൂട്ടി. ഒച്ച കേട്ട് ഓടിവന്ന ജിനു കിണറ്റിൽ ഇറങ്ങി ലെവിനെ രക്ഷിക്കുകയായിരുന്നു.

Content Highlights: 3rd year student who fell in well - rescued


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented