രോഗിക്കുവേണ്ടി സ്വന്തം രോഗം മറന്ന് ഡോക്ടർ; 31 ദിവസം പ്രായമായ കുഞ്ഞിന് പുതുജീവൻ


ഒരാഴ്ച മുമ്പ് നടന്നതാണെങ്കിലും കുഞ്ഞിന്റെ അമ്മ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞപ്പോഴാണ്‌ ഡോക്ടറുടെ നന്മ പുറംലോകം അറിഞ്ഞത്.

Representative Image | Photo: Gettyimages.in

മെഡിക്കൽ കോളേജ്: രോഗാവസ്ഥയ്ക്കിടയിലും ആതുരസേവനത്തിന്റെ മഹത്ത്വം നിലനിർത്തി ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർ. ഗുരുതരാവസ്ഥയിൽ രാത്രിയിൽ ആശുപത്രിയിലെത്തിച്ച 31 ദിവസം പ്രായമായ കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിക്കുകയായിരുന്നു.

ഒരാഴ്ച മുമ്പ് നടന്നതാണെങ്കിലും കുഞ്ഞിന്റെ അമ്മ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞപ്പോഴാണ്‌ ഡോക്ടറുടെ നന്മ പുറംലോകം അറിഞ്ഞത്. മെഡിക്കൽ കോളേജ് ശിശുരോഗ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ. ബിജോൺ ജോൺസനാണ് തന്റെ രോഗത്തെ അവഗണിച്ച് രാത്രിയിൽ ഓടിയെത്തി ശസ്ത്രക്രിയ നടത്തിയത്. അടുത്തിടെ നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ ഡോ. ബിജോണിന് ബൈപാസ് ശസ്ത്രക്രിയ നിർദേശിച്ചിരുന്നു.

പാലക്കാട് മലമ്പുഴ അകത്തേത്തറ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന്റെ ജീവനാണ് രക്ഷിച്ചത്. ഛർദിയെത്തുടർന്നാണ് കുഞ്ഞിനെ രാത്രി പതിനൊന്നോടെ ആശുപത്രിയിൽ കൊണ്ടുവന്നത്. പരിശോധനയിൽ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് അത്യാഹിതവിഭാഗത്തിലെ ഡോക്ടർമാർ തിരിച്ചറിഞ്ഞു. ഉടനെ ഡോ. ബിജോണിനെ വിവരമറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് സുഖംപ്രാപിച്ച കുഞ്ഞ് ആശുപത്രി വിട്ടു.

വകുപ്പിൽ ഡോക്ടർമാർ കുറവായതിനാൽ അവധിയെടുക്കാതെ ഡോക്ടർ ജോലിക്കെത്തുന്നുണ്ട്. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. നീതു, ഡോ. ഡാരിസ് എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു.

Content Highlights: 31 days old kid getting his life with efforts of doctors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented