നജ്‌നയ്ക്ക് ചികിത്സാസഹായം: പള്ളിയങ്കണത്തില്‍ കായവറുത്ത് ഫാ. ഡേവിസ് ചിറമ്മല്‍, സമാഹരിച്ചത് 2.25 ലക്ഷം


ചികിത്സാസഹായം തേടുന്ന അഞ്ചുവയസ്സുകാരി നജ്‌ന മെഹറിനു വേണ്ടി പഴഞ്ഞി പള്ളിയങ്കണത്തിൽ ഫാ. ഡേവിസ് ചിറമ്മൽ കായ വറുക്കുന്നു.

പഴഞ്ഞി (തൃശ്ശൂര്‍ ): അഞ്ചു വയസ്സുകാരിക്ക് ചികിത്സാസഹായം നല്‍കാന്‍ പഴഞ്ഞി പള്ളിയങ്കണത്തില്‍ കായ വറുത്ത് ഫാ. ഡേവിസ് ചിറമ്മല്‍. തലസീമിയ രോഗം ബാധിച്ച നജ്ന മെഹറിനു വേണ്ടി നാലു മണിക്കൂര്‍ കായ വറുത്ത് സമാഹരിച്ചത് 2.25 ലക്ഷം രൂപ.

ശനിയാഴ്ച രാത്രി എട്ടോടെ ആരംഭിച്ച പരിപാടി രാത്രി 12 വരെ നീണ്ടു. കായ വറുത്തത് സൗജന്യമായിട്ടാണ് വിതരണം ചെയ്തത്. അതെടുക്കാന്‍ എത്തിയവര്‍ ഫാ. ഡേവിസ് ചിറമ്മലിന്റെ ഉദ്യമത്തിനൊപ്പം കൈകോര്‍ക്കുകയായിരുന്നു. സമാഹരിച്ച തുക പിന്നീട് കുടുംബത്തിന് കൈമാറും. കടവല്ലൂര്‍ വടക്കേ കോട്ടോല്‍ കരുമന്തല വളപ്പില്‍ നാസറിന്റെ മകളാണ് നജ്ന മെഹറിന്‍.കത്തീഡ്രല്‍ വികാരി ഫാ. സക്കറിയ കൊള്ളന്നൂര്‍, സഹവികാരി ഫാ. തോമസ് ചാണ്ടി, സാമൂഹികപ്രവര്‍ത്തകരായ ഷിജു കോട്ടോല്‍, ഷിജി കോട്ടോല്‍, വാര്‍ഡ് അംഗം കെ.എസ്. നിഷ എന്നിവരും ജനകീയ ചികിത്സാസഹായ സമിതി അംഗങ്ങളും അച്ചനൊപ്പമുണ്ടായിരുന്നു.

നജ്‌നയുടെ രോഗത്തിന് മജ്ജ മാറ്റിവെക്കലാണ് ഏക പ്രതിവിധിയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ന്ജനയുടെ സഹോദരന്‍ നസലും (12) ജനിതകരോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലാണ്.

ഇവരുടെ ചികിത്സാസഹായത്തിനു വേണ്ടി ജനകീയ ചികിത്സാസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ടും തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ക്ക് അബ്ദുള്‍ നാസര്‍- 9744265257, കെ.എസ്. നിഷ- 9946738614, ഷിജു കോട്ടോല്‍- 9349211804 തുടങ്ങിയവരുമായി ബന്ധപ്പെടണമെന്ന് ജനകീയസമിതി ഭാരവാഹികള്‍ അറിയിച്ചു.

ഇത് രണ്ടാംവട്ടമാണ് ഫാ. ഡേവിസ് ചിറമ്മല്‍ ചികിത്സാസഹായവുമായി പെരുന്നാളിന്റെ ഭാഗമായി പള്ളിയിലെത്തുന്നത്. 2018-ല്‍ വൃക്കരോഗിയായ വടക്കേ കോട്ടോല്‍ സ്വദേശിക്കുവേണ്ടി പള്ളിയങ്കണത്തില്‍ കടല വറുത്തിരുന്നു. ഒരു ലക്ഷം രൂപയാണ് അന്ന് കുടുംബത്തിന് കൈമാറിയത്.

Content Highlights: 2.25 lakh collected through chips making for najna's treatment fund


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented