Photo: ANI
മുംബൈ: ദിവസവും രാവിലെ, അകലെയുള്ള അരുവിയില്‍നിന്ന് വെള്ളമെടുക്കാന്‍ പോകുന്ന അമ്മ. അമ്മയുടെ ഈ ബുദ്ധിമുട്ട് ഇല്ലാതാക്കണമെന്ന് ആ പതിന്നാലുകാരന്‍ നിശ്ചയിച്ചു. പിന്നൊന്നും ആലോചിച്ചില്ല. അമ്മയ്ക്കു വേണ്ടി ഒരു കിണര്‍, വീടിന്റെ പരിസരത്ത് കുഴിക്കാന്‍ തുടങ്ങി.
വെള്ളംകണ്ടപ്പോള്‍ അവന്റെ മനസ്സും നിറഞ്ഞു. മഹാരാഷ്ട്രയിലെ പാല്‍ഘറിലെ കേല്‍വെ ഗ്രാമത്തില്‍നിന്നാണ് ഈ നല്ല വാര്‍ത്ത. അമ്മ, ദര്‍ശനയുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കാന്‍ കിണര്‍ കുഴിക്കാനിറങ്ങിയ ആ കുട്ടിയുടെ പേര്- പ്രണവ് രമേശ് സല്‍കര്‍ എന്നാണ്.
ആദിവാസിയായ പ്രണവ്, ആദര്‍ശ് വിദ്യാ മന്ദിറിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ആദ്യഘട്ടത്തില്‍ കല്ലുകള്‍ നീക്കം ചെയ്യാന്‍ മാത്രമേ താന്‍ സഹായിച്ചിരുന്നുള്ളൂവെന്നും ബാക്കിയെല്ലാം ചെയ്തത് മകനാണെന്നും പ്രണവിന്റെ അച്ഛന്‍ വിനായക് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.
സമീപത്തെ അരുവിയില്‍നിന്ന് വെള്ളമെടുക്കാന്‍ അമ്മ പോകുന്നത് എനിക്ക് ഇഷ്ടമല്ല. പാചകത്തിനും മറ്റു ജോലികള്‍ക്കും മുന്‍പേ അമ്മ ബക്കറ്റ് കണക്കിന് വെള്ളം കോരിക്കൊണ്ടുവരും. ഇനി മുതല്‍ അമ്മയ്ക്ക് അരുവിയില്‍ വെള്ളമെടുക്കാന്‍ പോകേണ്ടി വരില്ല എന്നതില്‍ എനിക്ക് സന്തോഷമുണ്ട്, പ്രണവ് പറഞ്ഞു. അതേസമയം കിണര്‍ കുഴിച്ചതോടെ വീട്ടിലേക്ക് വെള്ളം കൊണ്ടുവരാന്‍ ഇനി നടക്കേണ്ടതില്ല എന്നതില്‍ സന്തോഷമുണ്ടെന്ന് പ്രണവിന്റെ അമ്മ ദര്‍ശനയും പറഞ്ഞു.
Content Highlights: 14 year old boy digs well to save mother trip to fetch water
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..