നറുക്കെടുപ്പിൽ കിട്ടിയത് സൈക്കിൾ, അച്ഛന്റെ കൂട്ടുകാരന്റെ ഭാര്യയെ ചികിത്സിക്കാൻ പൈസ മതിയെന്ന് 12കാരി


നറുക്കെടുപ്പ് വിജയിയെ തേടിയെത്തിയ സ്വകാര്യസ്ഥാപന ജീവനക്കാരും സ്‌കൂൾ അധ്യാപകരും ആറാംക്ലാസുകാരിയുടെ മറുപടിയിൽ അമ്പരന്നു.

• ദേവിക അച്ഛൻ രാജനും അമ്മ ചിത്രയ്ക്കുമൊപ്പം

ചേലക്കര: നറുക്കെടുപ്പ് വിജയിയെ തേടിയെത്തിയ സ്വകാര്യസ്ഥാപന ജീവനക്കാരും സ്‌കൂൾ അധ്യാപകരും ആറാംക്ലാസുകാരിയുടെ മറുപടിയിൽ അമ്പരന്നു. നറുക്കെടുപ്പിൽ ലഭിച്ച സൈക്കിളിന് പകരം അവളാവശ്യപ്പെട്ടത് അച്ഛന്റെ കൂട്ടുകാരന്റെ ഭാര്യയെ ചികിത്സിക്കാൻ പൈസ. ചേലക്കര ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയായ പി.ആർ. ദേവിക(12)യാണ് ചേലക്കര റോയൽ സൂപ്പർമാർക്കറ്റ് സ്ഥാപന ജീവനക്കാരെയും സ്‌കൂൾ അധ്യാപകരെയും അമ്പരപ്പിച്ചത്. പൈങ്കുളം പുത്തൻപുരയിൽ രാജന്റെയും ചിത്രയുടെയും മകളാണ് ദേവിക.

സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ സമ്മാനക്കൂപ്പണിലായിരുന്നു സമ്മാനം. ഈ വിവരം അറിയിക്കാനാണ് സ്ഥാപനത്തിലെ ജീവനക്കാർ സ്‌കൂളിലെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും സുഹൃത്തിന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ സംസാരിച്ചിക്കുന്നത് ദേവിക കേട്ടിരുന്നു. എൽ.എസ്.എസ്. സ്‌കോളർഷിപ്പ് തുക ലഭിച്ചാൽ കുടുംബത്തിന് നൽകാമെന്ന് ചിന്തിച്ചിരിക്കുന്നതിനിടെയാണ് അവിചാരിതമായി സൈക്കിൾ സമ്മാനമായി ലഭിച്ചത്.

സമ്മാനം ലഭിച്ച സന്തോഷവാർത്ത കേട്ടപ്പോൾ വീട്ടുകാരോടുപോലും ചോദിക്കാതെ ചികിത്സയ്ക്ക് പൈസ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അധ്യാപകർ വീട്ടിലേക്ക് ഈ വിവരം വിളിച്ചറിയിച്ചപ്പോൾ മകളുടെ തീരുമാനത്തിന് മാതാപിതാക്കളും പിന്തുണ നൽകി. മാതൃകാപരമായ തീരുമാനത്തെ സ്‌കൂൾ അധികൃതരും അഭിനന്ദിച്ചു. ബുധനാഴ്ച സ്‌കൂൾ അസംബ്ലിയിൽ ദേവികയെ അഭിനന്ദിച്ചു.

പ്രധാനാധ്യാപിക സിസ്റ്റർ ഗ്ലോറി, ക്ലാസ്ടീച്ചർ ജെസ്മി, റോയൽ സൂപ്പർമാർക്കറ്റിലെ ഷിഹാസ് തുടങ്ങിയവർ നേതൃത്വം നൽകി. തുക ചികിത്സയ്ക്കായി കുടുംബത്തിന് കൈമാറുകയും ചെയ്തു. ഇതിനുപുറമേ സ്‌കൂളിൽനിന്ന് പിരിച്ചെടുത്ത തുകയും കുടുംബത്തിന് കൈമാറി. ദേവികയുടെ നല്ല മനസ്സിന് സ്ഥാപന ഉടമ പുസ്തകവും കുടയുമടക്കം സമ്മാനങ്ങളും നൽകി.

Content Highlights: 12 years old girl ask money instead of lucky draw winning prize bicycle, because

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented