
സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല കൊല്ലത്തെ വീട്ടിൽ ഭഗീരഥിയമ്മയെ സന്ദർശിക്കുന്നു
തിരുവനന്തപുരം: പഠനത്തിലായാലും പാട്ടിലായാലും ഭഗീരഥിയമ്മയ്ക്ക് പ്രായം പ്രശ്നമല്ല. 105-ാം വയസ്സില്‍ സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാപരീക്ഷ വിജയിച്ച് രാജ്യത്തെതന്നെ ഏറ്റവും മുതിര്‍ന്ന പഠിതാവെന്ന ബഹുമതിയും സ്വന്തമാക്കിയിരിക്കുകയാണ് ഭഗീരഥിയമ്മ. കൊല്ലം തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനിയാണ് ഇവര്‍. 275-ല്‍ 205 മാര്‍ക്ക് നേടിയായിരുന്നു തകര്‍പ്പന്‍ വിജയം.
മലയാളം, നമ്മളും നമുക്ക് ചുറ്റും, ഇംഗ്ലീഷ്, ഗണിതം എന്നിങ്ങനെ നാല് വിഷയങ്ങളിലായിരുന്നു പരീക്ഷ. കണക്കിന് മുഴുവന്‍ മാര്‍ക്കും നേടി. നമ്മളും നമുക്ക് ചുറ്റും, മലയാളം വിഷയങ്ങളില്‍ 50 വീതവും ഇംഗ്ലീഷിന് 50-ല്‍ 30 മാര്‍ക്കും നേടിയായിരുന്നു ചരിത്രനേട്ടം.
ഭഗീരഥിയമ്മയുടെ വിജയവാര്‍ത്തയറിഞ്ഞ് സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല പ്രാക്കുളത്തെ വീട്ടില്‍ അവരെ സന്ദര്‍ശിച്ചു. സാക്ഷരതാ മിഷന്റെ പത്താംതരം വിജയിക്കുകയാണ് ലക്ഷ്യമെന്ന് മുത്തശ്ശി പറഞ്ഞു. പഠനത്തില്‍ മാത്രമല്ല അമ്മൂമ്മയുടെ കമ്പം. പാട്ടുപാടാനും കവിതചൊല്ലാനും ഏറെയിഷ്ടം. ആറുമക്കളും 16 കൊച്ചുമക്കളുമായി അഞ്ചാംതലമുറയ്ക്കൊപ്പം തുടരുകയാണ് ഈ മുത്തശ്ശിയുടെ ജീവിതയാത്ര.
content highlights: 105 year old woman clears class four equivalency exam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..