ചന്തയില്‍ വിറ്റതിന് പിന്നാലെ ഉടമയുടെ തോളില്‍ചാഞ്ഞ് ഏങ്ങിക്കരഞ്ഞ് ആട്, വൈറലായി വീഡിയോ


Image Courtesy: Video posted by https://twitter.com/Ram_Vegan

ടമ ചന്തയില്‍ വിറ്റതിനു പിന്നാലെ മനുഷ്യരെ പോലെ ഏങ്ങിക്കരയുന്ന ആടിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. സാധാരണയായി കരയുമ്പോള്‍ ആട് പുറപ്പെടുവിക്കുന്ന ശബ്ദത്തിന് പകരം കുഞ്ഞുങ്ങള്‍ കരയുന്നതിന് സമാനമായാണ് ആടിന്റെ കരച്ചില്‍. ഉടമയുടെ തോളില്‍ചാഞ്ഞാണ് ആട് കരയുന്നത്. കരച്ചിലിന്റെ ശക്തിയില്‍ ശരീരം ഉലയുന്നുമുണ്ട്.

@Ram_Vegan എന്ന ഉപയോക്താവാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് എവിടെ നടന്ന സംഭവമാണെന്ന് അദ്ദേഹം പറയുന്നില്ല. എന്നാല്‍ പെരുന്നാള്‍ സമയത്ത്, ഉടമ ആടിനെ വില്‍ക്കാന്‍ ചന്തയില്‍ കൊണ്ടുവന്നപ്പോഴുള്ളതാണ് വീഡിയോയെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 21 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഉടമയുടെ തോളില്‍ തലവെച്ചാണ് ആട് കരയുന്നത്. അതേസമയം, ആടിന് പിന്നീട് എന്തുസംഭവിച്ചു എന്ന കാര്യം വ്യക്തമല്ല.

Content Highlights: goat crying like human while being sold in market

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented