ഒരു കൗൺസിലറായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അവർ പിന്നീട് റായ്രംഗ്പുര് എൻഎസിയുടെ വൈസ് ചെയർപേഴ്സണായി
2007-ൽ ഒഡിഷ നിയമസഭയിൽ നിന്ന് അവർക്ക് മികച്ച എംഎൽഎക്കുള്ള പുരസ്കാരം ലഭിച്ചു
2013 മുതല്‍ 2015 വരെ എസ്.ടി. മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു
2015-ൽ ജാർഖണ്ഡ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വനിതയായിരുന്നു സാന്താൽ വംശജയായ മുർമു
ഒഡിഷയിൽ നിന്ന് രണ്ട് തവണ ബിജെപി നിയമസഭാംഗമായി ശ്രീമതി ദ്രൗപതി മുർമു തിരഞ്ഞെടുക്കപ്പെട്ടു
ഒഡിഷ സർക്കാരിൽ ഗതാഗതം, വാണിജ്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ മന്ത്രാലയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്
തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുടെ ആദ്യത്തെ ആദിവാസി വനിതാ രാഷ്ട്രപതിയായിരിക്കും ദ്രൗപദി മുര്‍മു