വൈവാഹിക വെബ്സൈറ്റിലൂടെ ഭർത്താവിനെ അവഹേളിച്ച ഭാര്യ ചെയ്തത് ക്രൂരകൃത്യവും പീഡനവുമാണ്. അതിനാൽ കോടതി ഭർത്താവിന്റെ രക്ഷയ്ക്കെത്തി. അദ്ദേഹത്തിന് വിവാഹമോചനം അനുവദിച്ചു. 

ഭർത്താവായ പ്രേംദീപിന് എതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ വിശ്വസിക്കാൻ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതി പറഞ്ഞു. സാഹചര്യങ്ങൾ വിലയിരുത്തി അങ്ങനെയാണ് കോടതി വിവാഹമോചനം അനുവദിച്ചത്. 

2014-ൽ ഇരുവരും വിവാഹിതരായി. ദാമ്പത്യബന്ധത്തിൽ ഉലച്ചിൽ ഉണ്ടായപ്പോൾ ഭാര്യ തൊട്ടടുത്ത വർഷം വീട്ടിലേക്ക് പോയി. ഇതിനിടയിൽ ഭർത്താവ് വിവാഹമോചനത്തിന് നൽകിയ ഹർജി കുടുംബകോടതി തള്ളിയിരുന്നു. കേസ് പരിഗണനയിൽ ഉള്ളപ്പോൾ ഭാര്യ വെബ്സൈറ്റിലൂടെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മറ്റൊരു ഭർത്താവിനെയും തേടി. 

കീഴ്ക്കോടതി ഉത്തരവിന് എതിരെ പ്രേം ദീപ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഭർത്താവിനെ അനാവശ്യമായി ശല്യപ്പെടുത്താൻ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നുവെന്നും പലപ്പോഴും അടിസ്ഥാനരഹിതമായ ആറോപണങ്ങൾ ഉന്നയിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു.

ഇങ്ങനെയുള്ള ഒരു ഭാര്യയോടൊപ്പം ഭർത്താവ് എങ്ങനെ കഴിയും? ഭർത്താവിനെ ഏതു വിധത്തിലും ഒഴിവാക്കാൻ ശ്രമിച്ചതാണ് ഭാര്യയെന്ന് കോടി പറഞ്ഞു. അതിനാലാണ് വിവാഹമോചനം അനുവദിക്കുന്നത്.

Content Highlights: Wife made life miserable for him; divorce granted | Niyamavedhi