കന്റെ കാമുകിയെ മാതാപിതാക്കള്‍ call girl എന്നു വിളിച്ചു. അതായത് വിളിച്ചാല്‍ വരുന്ന വേശ്യ എന്നാണ് അതിനര്‍ത്ഥം - വിളിപ്പെണ്ണ്. ഇതില്‍ മനം നൊന്തു യുവതിയായ കാമുകി ആത്മഹത്യ ചെയ്തു.

ആത്മഹത്യാ കുറ്റത്തിനു പ്രേരണ നല്‍കി എന്നാരോപിച്ചു കൊണ്ടു കാമുകനായ ഇന്ദ്രജിത്ത് കുണ്ടുവിനും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും എതിരെ കേസെടുത്തു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി എഴുതിയ ആത്മഹത്യാകുറിപ്പു കണ്ടെടുത്തിരുന്നു. സാക്ഷികളെയും പോലീസ് കണ്ടു മൊഴിയെടുത്തു.

കേസ് റദ്ദാക്കാന്‍ ഇന്ദ്രജിത്തും മാതാപിതാക്കളും ഹര്‍ജി നല്‍കി. അതനുവദിച്ചുകൊണ്ട് കൊല്‍ക്കത്ത പോലീസ് കേസ് റദ്ദാക്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവു റദ്ദാക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. പക്ഷെ അതു തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയാണുണ്ടായത്.

ഇന്ദ്രജിത്തിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടാണു യുവതി അദ്ദേഹത്തിന്റെ മാതാപിതാക്കളെ കണ്ടത്. പക്ഷെ മാതാപിതാക്കള്‍ക്കു യുവതിയെ ഇഷ്ടപ്പെട്ടില്ല. പകരം വിളിപ്പെണ്ണ് എന്നു വിളിച്ച് പരിഹസിക്കുകയും ചെയ്തു.

വിളിപ്പെണ്ണ് എന്നു വിളിച്ചതുകൊണ്ട് അത് ആത്മഹത്യക്കു പ്രേരിപ്പിക്കാന്‍ കഴിയുന്ന കുറ്റകൃത്യമല്ലെന്നുള്ള ഹൈക്കോടതി വിധിയുമായി സുപ്രീം കോടതി യോജിച്ചു. കേസില്‍ ലഭ്യമായ തെളിവുകളില്‍നിന്നു പ്രേരണകുറ്റമോ മാതാപിതാക്കളില്‍ നിന്ന് അതിനുള്ള പ്രകോപനമായോ അവരുടെ പ്രവൃത്തിയെ കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

കലഹത്തിനിടയില്‍ ഭാര്യയോടു നീ പോയി ചാകൂ എന്നു ഭര്‍ത്താവ് പറഞ്ഞ ഒരു സംഭവം സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള വാക്കുകളില്‍നിന്ന് ആത്മഹത്യക്കുള്ള പ്രേരണയായി അതിനെ കാണാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

2004 മാര്‍ച്ച് അഞ്ചിനായിരുന്നു സംഭവം. പിറ്റേന്നാണ് ഈ കേസിലെ യുവതി ആത്മഹത്യ ചെയ്തത്.

Content Highlights: She was called a call girl and she commit suicide