സ്ത്രീപീഡന കേസില്‍ പ്രതിയായ ന്യൂഡല്‍ഹി അഡീഷണല്‍ ജില്ലാ ജഡ്ജി പി.എസ്. മാലിക്കിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട നടപടി ന്യായമാണെന്ന് ഡല്‍ഹി ഹൈക്കോടതി വിധി. കോടതിയിലെ ഒരു ജീവനക്കാരിയെ അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. രണ്ട് തവണ അത് സംഭവിച്ചു.
ജീവനക്കാരി പരാതിപ്പെട്ടപ്പോള്‍ അദ്ദേഹത്തെ സസ്പെന്റ് ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു. 2016-ലാണ് സംഭവം. ഹൈക്കോടതി ഒരു കമ്മിറ്റിയെ നിയമിച്ച് തെളിവെടുത്തു. അതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടത്.
മാലിക്കിനെതിരെ വേണ്ടത്ര തെളിവുകള്‍ ഉണ്ട്. കുറ്റം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അഡീഷണല്‍ ജില്ലാ ജഡ്ജിക്കുള്ള പരിരക്ഷ ഒന്നും തന്നെ കിട്ടില്ലെന്നും പിരിച്ചുവിട്ട നടപടി ശരിവെക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹൈക്കോടതി കമ്മിറ്റിയുടെ നിഗമനങ്ങള്‍ പൂര്‍ണമായും ശരിവെക്കാനേ കഴിയൂ എന്നും വിധിയില്‍ പറഞ്ഞു. തനിക്കെതിരെ ദുരുദ്ദേശത്തോടെയാണ് ജീവനക്കാരി പരാതിപ്പെട്ടതെന്ന അദ്ദേഹത്തിന്റെ വാദങ്ങള്‍ ഹൈക്കോടതി പൂര്‍ണമായും തള്ളിക്കളഞ്ഞു.
Content Highlights: Sexual abuse: Delhi High Court's judgement against Add. District judge